
ദോഹ: ഖത്തറിൽ പുതിയ വീട് സ്വന്തമാക്കി ബോളിവുഡ് നടനും നിർമ്മാതാവുമായ സെയ്ഫ് അലി ഖാൻ. ഖത്തറിലെ ആഢംബര മേഖലകളിലൊന്നായ പേൾ ഖത്തറിലെ മർസ അറേബ്യ ഐലൻഡിലുള്ള ദി സെന്റ് റേജിസിലാണ് താരം പുതിയ വീട് വാങ്ങിയത്. മുംബൈയിലെ വസതിയിൽ വെച്ച് കുത്തേറ്റ സംഭവത്തിന് മാസങ്ങൾക്ക് ശേഷം സുരക്ഷ കൂടി കണക്കിലെടുത്താണ് താരം ഖത്തറിൽ ആഢംബര വീട് സ്വന്തമാക്കിയത്. ഖത്തറിലെ പ്രമുഖ ബിസിനസ്, റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ അൽ ഫർദാൻ മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബോളിവുഡ് താരത്തിൻെറ പുതിയ വീട് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.
തൻ്റെ രണ്ടാം വീടാണിതെന്നും സുരക്ഷയോടൊപ്പം ഇന്ത്യയുമായുള്ള അടുപ്പവും പരിഗണിച്ചാണ് കുടുംബത്തിനായൊരു വീട് അറബ് രാജ്യത്ത് സ്വന്തമാക്കാൻ തീരുമാനിച്ചതെന്നും സെയ്ഫ് അലി ഖാൻ പറഞ്ഞു. തന്റെ കുടുംബത്തിന് വളരെ അനുയോജ്യമായ സ്ഥലമാണിത്. ലോകത്തിന്റെ പല ഭാഗങ്ങളും താൻ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഖത്തർ സവിശേഷമായൊരു രാജ്യമാണെന്നും സമാധാനം, സുരക്ഷ, ആധുനിക ജീവിതശൈലി തുടങ്ങിയവ ഖത്തറിന്റെ മുഖമുദ്രയാണെന്നും താരം പ്രശംസിച്ചു.
read more: കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് അടുത്ത വ്യാഴാഴ്ച തുറക്കും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ