Expo 2020: ബ്രസീല്‍ പവലിയനില്‍ ദശലക്ഷം സന്ദര്‍ശകര്‍

By Web TeamFirst Published Jan 27, 2022, 7:58 PM IST
Highlights

വ്യാപാര സന്ദര്‍ശകരെന്ന നിലയില്‍ പുതിയ പങ്കാളിത്തങ്ങള്‍ തേടി ബ്രസീലിയന്‍ ബിസിനസുകള്‍

ദുബൈ: എക്‌സ്‌പോ 2020 ഒക്ടോബറില്‍ ആരംഭിച്ച ശേഷം ബ്രസീല്‍ പവലിയന്‍ സന്ദര്‍ശിച്ചവര്‍ പത്തു ലക്ഷം. വ്യാപാര സന്ദര്‍ശകര്‍ക്ക് ബിസിനസ്, നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കാനും സാധാരണ സന്ദര്‍ശകര്‍ക്ക് വിനോദ സഞ്ചാര ആകര്‍ഷങ്ങള്‍ക്കും സുപ്രധാന അവസരങ്ങളാണ് ബ്രസീല്‍ പവലിയന്‍ മുന്നോട്ടു വെക്കുന്നത്.

സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നതും പത്തു ലക്ഷം എന്ന നാഴികക്കല്ലിലെത്തുന്നതും ഞങ്ങളെ വളരെയധികം ആഹ്ലാദിപ്പിക്കുന്നു. ബിസിനസ്, വിനോദം, ഉല്ലാസം എന്നിവയില്‍ രാജ്യം വാഗ്ദാനം ചെയ്യുന്ന വൈവിധ്യം കാണിക്കുന്ന ബ്രസീലിയന്‍ പവലിയന്റ പിന്നിലെ നൂതനവും ആഴത്തിലുള്ളതുമായ ആശയമാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് ഞങ്ങളുടെ വിശ്വാസം -എക്‌സ്‌പോ 2020 ബ്രസീല്‍ കമ്മീഷണര്‍ ജനറല്‍ ഏലിയാസ് റോഡ്രിഗസ് മാര്‍ട്ടിന്‍സ് ഫില്‍ഹോ പറഞ്ഞു.

സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റിലെ 4,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ബ്രസീല്‍ പവലിയന്‍, 125 ഭീമന്‍ പ്രൊജക്ടറുകളുടെ സഹായത്തോടെ രാജ്യത്തിന്റെ ആകര്‍്ഷണങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന വാസ്തുവിദ്യയുടെയും ആഴത്തിലുള്ള സാങ്കേതിക വിദ്യയുടെയും സൗന്ദര്യാത്മക മിശ്രിതം അവതരിപ്പിക്കുകയാണ്. ബ്രസീലിയന്‍ വനങ്ങള്‍, നദികള്‍, നഗര കേന്ദ്രങ്ങള്‍, ഭക്ഷണം, സംസ്‌കാരം എന്നിവയുടെ വീഡിയോ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പവലിയന്റെ ഉള്‍വശം അര്‍ദ്ധ സുതാര്യമായ മെംബ്രണുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

ദുബായിലേക്ക് മാറാന്‍ ഒരുങ്ങുന്ന ഇംഗ്ലീഷ് ബ്രസീലിയന്‍ ടൂറിസ്റ്റ് കോസ്റ്റ വാന്‍ഹീസ്വിജിന്റെ കുടുംബമാണ് ഒരു ദശലക്ഷം സന്ദര്‍ശകര്‍ എന്നത് പൂര്‍ത്തിയാക്കിയതെന്ന് എക്‌സ്‌പോ 2020യിലെ ബ്രസീല്‍ പങ്കാളിത്തം നിയന്ത്രിക്കുന്ന നോഡല്‍ ഏജന്‍സിയായ  ബ്രസീലിയന്‍ എക്‌സ്‌പോര്‍ട്ട് ആന്‌റ് ഇന്‍വെസ്റ്റ്‌മെന്‌റ് പ്രൊമോഷന്‍ ഏജന്‍സി (അപെക്‌സ് ബ്രസീല്‍) പ്രസ്താവനയില്‍ പറഞ്ഞു. കുടുംബത്തിന് പവലിയനിലെ റെസ്റ്റോറന്‌റ് നോസയില്‍ സമുചിതമായ അത്താഴ വിരുന്ന് നല്കി.

വ്യാപാര സന്ദര്‍ശകരുടെ സ്ഥിര പ്രവാഹം എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന ബ്രസീലിയന്‍ ബിസിനസുകള്‍ക്ക് വ്യാപാര-നിക്ഷേപ പങ്കാളിത്തം തേടാനുള്ള അവസരങ്ങള്‍ തുറക്കുന്നു. രാജ്യത്തിന്റെ ബിസിനസ്, നിക്ഷേപ സാധ്യതകളും ടൂറിസവും ആഗോള സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ഞങ്ങളുടെ പ്രധാനവും തന്ത്രപരവുമായ ലക്ഷ്യം നിറവേറ്റാനുമാകുന്നു - ബ്രസീല്‍ കമ്മീഷണര്‍ ജനറല്‍ പറഞ്ഞു.

ജൈവ വൈവിധ്യം, പ്രകൃതി സംരക്ഷണം, പാരിസ്ഥിതിക ശ്രദ്ധ, കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനുള്ള സംഭാവനകള്‍ എന്നിവയില്‍ രാജ്യത്തിന്‌റെ ശ്രമങ്ങളുടെ പ്രദര്‍ശനവും ബ്രസീലിയന്‍ പവലിയനിലെ പ്രധാന തീമാറ്റിക് ആകര്‍ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ഭക്ഷണം, യാത്ര, വിനോദ സഞ്ചാരം തുടങ്ങിയ പ്രധാന മേഖലകളില്‍ ്‌നിക്ഷേപത്തിലും വ്യാപാരത്തിലും രാജ്യത്തിന്റെ സാധ്യതകള്‍ ബ്രസീല്‍ അവതരിപ്പിക്കുകയാണ്.

ആകെ വിസ്തൃതിയുടെ പകുതി സ്ഥലത്ത് സ്ഥാപിച്ച ഷാലോ വാട്ടര്‍ ബ്ലേഡുകളാല്‍ ദുബൈയില്‍ ആമസോണ്‍ മഴക്കാടുകളുടെ അനുഭവം തീര്‍ക്കുകയാണ് ബ്രസീല്‍ പവലിയന്‍.

click me!