Gulfood 2022 : ഗള്‍ഫുഡ് 2022ല്‍ ബ്രസീല്‍ കമ്പനികള്‍; 415 ബില്യണ്‍ ‌ഡോളര്‍ ലക്ഷ്യം

Published : Feb 15, 2022, 10:16 PM IST
Gulfood  2022 : ഗള്‍ഫുഡ് 2022ല്‍ ബ്രസീല്‍ കമ്പനികള്‍; 415 ബില്യണ്‍ ‌ഡോളര്‍ ലക്ഷ്യം

Synopsis

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ പ്രദര്‍ശനമായ ഗള്‍ഫുഡ് കഴിഞ്ഞ ഏഴു വര്‍ഷമായി ബ്രസീല്‍ പങ്കെടുത്തു വരുന്നു. ദേശീയ, പാനീയ, ധാന്യ, ഇറച്ചി, ചിക്കന്‍ പവലിയനുകളിലെ 114 കമ്പനികളില്‍ എണ്ണം ബ്രസീലിയന്‍ ട്രേഡ് ആന്റ് ഇന്‌വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഏജന്‍സി (അപെക്‌സ് ബ്രസീല്‍) ആണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.   

ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍(Dubai World Trade Centre) ഫെബ്രുവരി 13 മുതല്‍ വരെ നടക്കുന്ന ഗള്‍ഫുഡിന്റെ(Gulfood) 26-ാം എഡിഷനില്‍ ബ്രസീലിന്‍റെ 114 ഭക്ഷ്യ-പാനീയ കമ്പനികള്‍ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ പ്രദര്‍ശനമായ ഗള്‍ഫുഡ് കഴിഞ്ഞ ഏഴു വര്‍ഷമായി ബ്രസീല്‍ പങ്കെടുത്തു വരുന്നു. ദേശീയ, പാനീയ, ധാന്യ, ഇറച്ചി, ചിക്കന്‍ പവലിയനുകളിലെ 114 കമ്പനികളില്‍ എണ്ണം ബ്രസീലിയന്‍ ട്രേഡ് ആന്റ് ഇന്‌വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഏജന്‍സി (അപെക്‌സ് ബ്രസീല്‍) ആണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. 

മറ്റു 30 പവലിയനുകള്‍ ബ്രസീലിയന്‍ അസോസിയേഷന്‍ ഓഫ് ആനിമല്‍ പ്രോട്ടീന്‍(എബിപിഎ) ഏറ്റെടുക്കുന്നതും 17 എണ്ണം ബ്രസീലിയന്‍ അസോസിയേഷന്‍ ഓഫ് മീറ്റ് എക്‌സ്‌പോര്‍ട്ടിംഗ് ഇന്‍ഡസ്ട്രീസ് (എബിഐഇസി) കൊണ്ടു വരുന്നതുമാണ്. ഒരു കുക്കിംഗ് ഷോയും, ബ്രസീലിലെ പ്രത്യേക തരം പനയായ അസായിയുടെ പ്രചാരണവും വിപണനവും ലക്ഷ്യമിട്ടുള്ള പ്രത്യേക സ്ട്രാറ്റജിയുമായാണ് തങ്ങള്‍ എത്തുന്നതെന്ന് അപെക്‌സ് ബ്രസീല്‍ ബിസിനസ് ഡയറക്ടര്‍ ലുകാസ് ഫിയൂസ പറഞ്ഞു. ഗള്‍ഫുഡിലെ വര്‍ഷങ്ങളായുള്ള പങ്കാളിയാണെന്നതിനാല്‍ മില്യണ്‍ ഡോളറിന്റെ ബിസിനസുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 

ബ്രസീലിന്റെ ഉന്നത ബയര്‍മാരില്‍ യുഎഇ 2017ല്‍ 22-ാം സ്ഥാനത്ത് നിന്നും 2019ല്‍ 15-ാം സ്ഥാനത്തെത്തിയെന്നും 1.35 ബില്യണ്‍ ഡോളറിന്റെ ആകെ ഷെയറില്‌നിന്നും 1.34 ശതമാനത്തിന്റെ വര്‍ധനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അസായിയില്‍ നിന്നുള്ള ആരോഗ്യദായകമായ മധുര പലഹാരത്തിന്റെ സവിശേഷതകളെ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ ബ്രസീല്‍ പ്രദര്‍ശനം. 

2019ല്‍ ബ്രസീലില്‍ നിന്ന് കയറ്റുമതി ചെയ്ത മൊത്തം ഭക്ഷ്യ ഉല്പന്നങ്ങളില്‍ 90 ശതമാനവും മാംസം, പഞ്ചസാര, ആല്‍ക്കഹോള്‍ കോംപ്‌ളക്‌സ്, ധാന്യങ്ങള്‍, സോയ കോംപ്‌ളക്‌സ് എന്നീ മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു. ബ്രസീല്‍ പവലിയനില്‍ ബ്രസീലിയന്‍ ഷെഫ് ബ്രൂണോ അംബറുമായുള്ള രണ്ടു കുക്കിംഗ് ഷോകള്‍ ദിവസവും ഉണ്ടാകും. ബീവറേജസ് പവലിയനില്‍ മോക്ക്‌ടെയിലുകളുടെ (ആല്‍കഹോള്‍ ഇതര കോക്ക്‌ടെയ്‌ല്‌സ്) സ്‌പെഷ്യല്‍ മെനു അവതരിപ്പിക്കും. ബ്രസീലിയന്‍ സംഗീത പശ്ചാത്തലത്തില്‍ കോഫീ, പാനീയ, അസായ് മധുര പലഹാര അവതരണവുമുണ്ടാകുന്നതാണ്. ഫെബ്രുവരി 17ന് ഷെഫ് തിയാഗോ കോസ്റ്റാനോ ആമസോണ്‍ മേഖലയിലെ പലഹാരങ്ങളുടെ മെനുവും അവതരിപ്പിക്കുന്നതാണ്. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിക്കും ഇന്ത്യക്കുമിടയിൽ സഞ്ചരിക്കാൻ ഔദ്യോഗിക പാസ്പോർട്ടുള്ളവർക്ക് വിസ വേണ്ട, ഇളവ് നൽകി കരാർ
മഴ നനയാതിരിക്കാൻ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ കയറി, ശക്തമായ കാറ്റിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുഎഇയിൽ മരിച്ചു