മഹ്‌സൂസില്‍ പങ്കെടുക്കുന്നത് രണ്ടാം തവണ; 10 മില്യന്‍ ദിര്‍ഹത്തിന്‍റെ ഒന്നാം സമ്മാനം ബ്രിട്ടീഷ് വനിതയ്ക്ക്

Published : Dec 15, 2022, 06:27 PM ISTUpdated : Dec 15, 2022, 07:04 PM IST
മഹ്‌സൂസില്‍ പങ്കെടുക്കുന്നത് രണ്ടാം തവണ; 10 മില്യന്‍ ദിര്‍ഹത്തിന്‍റെ ഒന്നാം സമ്മാനം ബ്രിട്ടീഷ് വനിതയ്ക്ക്

Synopsis

22, 23, 25, 27, 34 എന്നീ സംഖ്യകളാണ് ഇവരെ മഹ്‌സൂസിന്റെ 31-ാമത് മള്‍ട്ടി മില്യനയറാക്കിയത്.

ദുബൈ: രണ്ടു വര്‍ഷ കാലയളവ് കൊണ്ട് പതിവായി, ഏറ്റവും വലിയ സമ്മാനങ്ങള്‍ നല്‍കി വരുന്ന യുഎഇയിലെ ഏറ്റവും ജനപ്രിയ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, ഒന്നാം സമ്മാനം നേടിയ ഒരു ഭാഗ്യശാലിയുടെ കൂടി വിജയം ആഘോഷിച്ചു. 2022 ഡിസംബര്‍ 10ന് നടന്ന 106-ാമത് സൂപ്പര്‍ സാറ്റര്‍ഡേ  നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹത്തിന് അവകാശിയെത്തിയത്.

കഴിഞ്ഞ 10 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ബ്രിട്ടീഷ് പ്രവാസിയായ ഭാഗ്യശാലി ഇംഗര്‍, മഹ്‌സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്‌സ് എല്‍എല്‍സിയുടെ ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വന്‍തുകയുടെ ചെക്ക് ഏറ്റുവാങ്ങി. വളരെ വിരളമായി മാത്രം മഹ്‌സൂസില്‍ പങ്കെടുക്കുന്ന ആളാണ് ഇംഗര്‍. രണ്ടു വര്‍ഷം മുമ്പാണ് ആദ്യമായി അവര്‍ മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുത്ത് 35 ദിര്‍ഹം (പഴയ മത്സരരീതി പ്രകാരം) സ്വന്തമാക്കിയത്. ആ പണം കൊണ്ട് കഴിഞ്ഞ ആഴ്ചയില്‍ ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി. ഇതുള്‍പ്പെടെ നാല് ബോട്ടില്‍ഡ് വാട്ടറുകളാണ് കഴിഞ്ഞ നറുക്കെടുപ്പിലേക്ക് ഇവര്‍ വാങ്ങിയത്. ഇതിലൂടെ സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയിലേക്ക് നാല് എന്‍ട്രികളാണ് ഇംഗറിന് ലഭിച്ചത്. ഇംഗര്‍ തെരഞ്ഞെടുത്ത 22, 23, 25, 27, 34 എന്നീ നമ്പരുകള്‍ അവര്‍ക്ക് ഭാഗ്യമെത്തിക്കുകയും ചെയ്തു. 

10 മില്യന്‍ ദിര്‍ഹത്തിന് അവകാശിയെത്തിയതില്‍ ഈവിങ്‌സ് എല്‍എല്‍സി സിഇഒ ഫരീദ് സാംജി സന്തോഷം പ്രകടിപ്പിച്ചു. 'മഹ്‌സൂസിനെ സംബന്ധിച്ചിടത്തോളം 2022 വളരെയേറെ പ്രത്യേകതകള്‍ നിറഞ്ഞ വര്‍ഷമായിരുന്നു. നിരവധി വിജയങ്ങള്‍ക്കാണ് ഈ വര്‍ഷം സാക്ഷ്യം വഹിച്ചത്, പ്രത്യേകിച്ച് അവസാനത്തെ ആറുമാസ കാലയളവില്‍. ഇതുവരെ മഹ്‌സൂസ് 215,000 വിജയികള്‍ക്കായി ആകെ 347,000,000 ദിര്‍ഹത്തിലേറെയാണ് സമ്മാനമായി നല്‍കിയിട്ടുള്ളത്. ഈ നേട്ടത്തില്‍ ഞങ്ങള്‍ക്ക് അങ്ങേയറ്റം അഭിമാനമുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളുടെ വിജയത്തില്‍ നല്ല സംഭാവനകള്‍ നല്‍കാനാകുന്നതില്‍ വളരെയേറെ സന്തോഷവുമുണ്ട്'- ഫരീദ് സാംജി പറഞ്ഞു.

'മികച്ച രീതിയില്‍ തന്നെയാണ് ഞങ്ങള്‍ 2022 അവസാനിപ്പിക്കുന്നത്. എന്നിരുന്നാലും വര്‍ഷം അവസാനിക്കാന്‍ ഏതാനും ആഴ്ചകള്‍ കൂടി ബാക്കിയുണ്ട്. ഞങ്ങളുടെ ഫന്റാസ്റ്റിക് ഫ്രൈഡേ ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയിലൂടെ കൂടുതല്‍ ഉപഭോക്താക്കള്‍ സമ്മാനങ്ങള്‍ നേടുമെന്ന പ്രതീക്ഷയിലാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വിജയിച്ചതിന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഇതൊരു തമാശ ആയിരിക്കുമോയെന്ന് ഞാന്‍ സംശയിച്ചു. അതുകൊണ്ട് ഞാന്‍ ഒരു സുഹൃത്തിനെ വിളിച്ച് ഇത് സത്യമാണോയെന്ന് ഓണ്‍ലൈനില്‍ പരിശോധിക്കാന്‍ പറഞ്ഞു. അവള്‍ പരിശോധിച്ച ശേഷം കരഞ്ഞുകൊണ്ട് എന്നെ വിളിച്ച് ഞാനാണ് വിജയിയെന്ന് സ്ഥിരീകരിച്ചു'- വാര്‍ത്താ സമ്മേളനത്തില്‍ ഇംഗര്‍ വികാരാധീനയായി പറഞ്ഞു. 

മഹ്‌സൂസിന്റെ 31-ാമത് മള്‍ട്ടി മില്യനയറായ ഇംഗര്‍ ഒരു സ്റ്റൈലിസ്റ്റാണ്. എന്നാല്‍ ഒരു വയസ്സുള്ള മകനെ പരിചരിക്കുന്നതിനായി ഒരു വര്‍ഷം ഇടവേളയെടുത്തതാണ്. സ്റ്റൈലിസ്റ്റ് ആയി തുടരാനും ഇതിനായി പുതിയ സമ്മാനത്തുക കൊണ്ട് ഒരു ബ്യൂട്ടി സലൂണ്‍ തുടങ്ങാനുമാണ് ഇംഗറിന്റെ പദ്ധതി. 

സാമ്പത്തിക സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും പ്രാധാന്യം നല്‍കുന്ന, ഒരു 'വിഷന്‍ ബോര്‍ഡ്' ഇംഗര്‍ തന്റെ വീട്ടില്‍ സ്ഥാപിച്ചിട്ടുണ്ട്. 'സാമ്പത്തിക സ്വാതന്ത്ര്യമെന്ന എന്റെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമായെന്ന് വിശ്വസിക്കാന്‍ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു. എനിക്കും എന്റെ കുടുംബത്തിനും നിരവധി സാധ്യതകള്‍ തുറന്നുകിട്ടിയത് എന്റെ ജീവിതരീതിയെ തന്നെ മാറ്റും. ഇത് വലിയ വിജയമാണ്, എങ്കിലും ലളിതമായി ജീവിക്കാനാണ് ആഗ്രഹം. ഈ വിജയം എന്റെ വ്യക്തിത്വത്തെ മാറ്റാന്‍ ഞാന്‍ അനുവദിക്കില്ല'- വിജയിയായ ഇംഗര്‍ പറഞ്ഞു നിര്‍ത്തി.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും  ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ സമ്മാനമായി നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള  അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്.  ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. 

എല്ലാ ആഴ്ചയിലും 10,000,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. 

അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

റിയാദിൽ ഡ്രൈവറായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
എമിറേറ്റ്സ് ഡ്രോ ഡിസംബർ സ്വപ്നങ്ങൾ: ജീവിതം മാറും; MEGA7 തരും 40 മില്യൺ ഡോളർ