സലാലയിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം, സഹോദരനും സഹോദരിക്കും ദാരുണാന്ത്യം

Published : Aug 20, 2026, 03:43 PM IST
paragliding

Synopsis

സലാലയിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം. സഹോദരനും സഹോദരിക്കും ദാരുണാന്ത്യം. ക്യാപ്റ്റൻ അഹമ്മദ് ബിൻ ഹംദാൻ അൽ കൽബാനിയുടെയും സഹോദരിയുടെയും ആകസ്മിക വേർപാടിൽ ഒമാൻ എയർ സ്‌പോർട്‌സ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിലുണ്ടായ പാരാഗ്ലൈഡിംഗ് അപകടത്തിൽ രണ്ടുപേർ മരിച്ചു. ക്യാപ്റ്റൻ അഹമ്മദ് ബിൻ ഹംദാൻ അൽ കൽബാനിയും സഹോദരിയുമാണ് അപകടത്തിൽ മരണപ്പെട്ടത്. പറക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്.

ക്യാപ്റ്റൻ അഹമ്മദ് ബിൻ ഹംദാൻ അൽ കൽബാനിയുടെയും സഹോദരിയുടെയും ആകസ്മിക വേർപാടിൽ ഒമാൻ എയർ സ്‌പോർട്‌സ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഇവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്ക് ഈ വലിയ നഷ്ടം സഹിക്കാനുള്ള കരുത്ത് നൽകട്ടെയെന്ന് കമ്മിറ്റി പ്രസ്താവനയിലൂടെ പ്രാർത്ഥിച്ചു.

സലാലയിലെ പാരാഗ്ലൈഡിംഗിനിടെ അപകടം ഉണ്ടായതിന് പിന്നാലെ, രാജ്യത്തുടനീളമുള്ള പാരാഗ്ലൈഡിംഗ് പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ ഒമാൻ എയർ സ്‌പോർട്‌സ് കമ്മിറ്റി ഉത്തരവിട്ടു. ബന്ധപ്പെട്ട അധികൃതരുമായി കൂടിയാലോചിച്ച ശേഷം ഒമാനിലെ എല്ലാ അംഗീകൃത കേന്ദ്രങ്ങളിലെയും പാരാഗ്ലൈഡിംഗ് സർവീസുകൾ പുനരറിയിപ്പ് ഉണ്ടാകുന്നത് വരെ മരവിപ്പിക്കാനാണ് തീരുമാനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

30 മില്യൺ ഡോളർ എത്ര അരികിലാണ്? 20,000 ഡോളർ നേടി രണ്ട് ഇന്ത്യക്കാർ
ഗൾഫ് മേഖലയിലെ സംഘർഷം; യുഎഇയിൽ വിമാന സർവീസുകൾ മുടങ്ങി, യാത്രക്കാർ ദുരിതത്തിൽ