
മസ്കത്ത്: ഒമാൻ സർക്കാരിന്റെ 2019ലെ ബജറ്റിന് ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ അംഗീകാരം. ഈ വര്‍ഷം പുതിയ പദ്ധതികൾ പ്രഖ്യാപിക്കാൻ സാധ്യതകൾ ഉണ്ട് എന്നാണ് വിലയിരുത്തൽ.
12.9 ബില്യൺ ഒമാനി റിയാല്‍ ചെലവ് ഉൾക്കൊള്ളിച്ചു കൊണ്ടാണ് 2019ലെ ഒമാൻ സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. ഈ വരുന്ന സാമ്പത്തിക വര്‍ഷം സർക്കാർ പ്രതീക്ഷിക്കുന്ന വരുമാനം 10.1 ബില്യൺ ഒമാനി റിയൽ ആണ്.
2.8 ബില്യന്‍ ഒമാനി റിയാലിന്റെ കമ്മിയുണ്ടാകുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു. എണ്ണ വില ബാരലിന് 58 അമേരിക്കൻ ഡോളർ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ഒമാൻ ബജറ്റ് തയാറാക്കിയിരിക്കുന്നത്.
ബജറ്റിലെ കമ്മിയായ 2.8 ബില്യൺ ഒമാനി റിയാലിൽ, 2.4 ബില്യൺ റിയൽ വിദേശ - ആഭ്യന്തര വായ്പകളിലൂടെ സമാഹരിക്കും. ബാക്കി 400 മില്യൺ ഒമാനി റിയൽ രാജ്യത്തിന്റെ കരുതൽ നിക്ഷേപത്തിൽ നിന്നും പിൻവലിക്കും.
വരുമാനത്തിന്റെ 70 ശതമാനം എണ്ണ വ്യാപാരത്തിലൂടെയും മുപ്പതു ശതമാനം എണ്ണ ഇതര മേഖലയിൽ നിന്നുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തെ ഒമാന്റെ വാർഷിക ബജറ്റ്, രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത നിലനിർത്തുന്നതിനോടൊപ്പം സ്വദേശി പൗരന്മാരുടെ ജീവിത നിലവാരവും സാമ്പത്തിക വളർച്ചയും ഉറപ്പുവരുത്തുന്ന ബജറ്റ് ആണെന്നും ഒമാൻ സാമ്പത്തിക മന്ത്രാലയം വർത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam