
ദുബായ്: 2019ലേക്കുള്ള ദുബായുടെ വാര്‍ഷിക ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. 5680 കോടി ദിര്‍ഹത്തിന്റെ ബജറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. 2498 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു.
മുന്‍ വര്‍ഷത്തേക്കാള്‍ 1.2 ശതമാനം വര്‍ദ്ധനവോടെ 5100 കോടി ദിര്‍ഹത്തിന്റെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ചിലവിന്റെ 47 ശതമാനവും ഗ്രാന്റുകള്‍, സബ്സിഡികള്‍ എന്നിവയും പൊതുഭരണ ചിലവുകളുമാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കൂടുതലാണ്. ആരോഗ്യ, വിദ്യാഭ്യാസ, ഭവന രംഗത്താണ് 33 ശതമാനം ചിലവുകളും പ്രതീക്ഷിക്കുന്നത്. സര്‍ക്കാറിന്റെ സാമ്പത്തിക അച്ചടക്കത്തിലൂടെ 85 കോടി ഡോളറിന്റെ മിച്ചമുണ്ടാക്കാനായി. 2019ല്‍ ദുബായില്‍ 2498 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ശൈഖ് മുഹമ്മദിന്റെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam