
റിയാദ്: ഖസീം മേഖലയുടെ പഴയകാല പാരമ്പര്യവും സംസ്കാരവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് ബുറൈദ സമ്മർ ഫെസ്റ്റിവൽ ശ്രദ്ധ നേടുന്നു. സൗദി അറേബ്യയുടെ തനത് പെരുമയും പഴമയുടെ ഭംഗിയും വിളിച്ചോതുന്ന പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. മുൻതലമുറകൾ കൈമാറിപ്പോന്ന ആചാരങ്ങളും പരമ്പരാഗത ജീവിതരീതികളും നേരിട്ട് കണ്ടുമനസ്സിലാക്കാൻ സന്ദർശകർക്ക് ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്.
നാടൻ പാട്ടുകൾ, പാരമ്പര്യ കലാരൂപങ്ങൾ, പഴയകാല വസ്ത്രധാരണ രീതികൾ എന്നിവയാണ് മേളയിലെ പ്രധാന ആകർഷണങ്ങൾ. ഇതുകൂടാതെ, പണ്ടുകാലത്ത് ആളുകൾ വീടുകളിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, കൈകൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. പവിത്രമായ നമ്മുടെ ദേശീയ സംസ്കാരവും വൈവിധ്യവും വിളിച്ചോതുന്നതോടൊപ്പം, മുൻകാലങ്ങളിൽ ജനങ്ങൾ എങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് ലളിതമായി മനസ്സിലാക്കാൻ ഈ പ്രദർശനം സഹായിക്കുന്നു.
മേളയിലെ ഓരോ കാഴ്ചകളും സന്ദർശകർ വലിയ കൗതുകത്തോടെയാണ് കണ്ടുതീർക്കുന്നത്. നാടിന്റെ പാരമ്പര്യത്തോട് ആളുകൾക്കുള്ള സ്നേഹമാണ് ഇതിലൂടെ വ്യക്തമാകുന്നത്. നമ്മുടെ കുട്ടികൾക്കും യുവാക്കൾക്കും കാർന്നവന്മാരുടെ ചരിത്രവും ജീവിതവും അടുത്തറിയാൻ ഇതൊരു നല്ല അവസരമാണ്. രാജ്യത്തോടുള്ള സ്നേഹം വളർത്താനും പഴയകാല മൂല്യങ്ങളും പാരമ്പര്യവും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാനും ഇത്തരം ഫെസ്റ്റിവലുകൾ വലിയ രീതിയിൽ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam