മക്കയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ആളപായമില്ല

Published : Sep 21, 2026, 12:15 PM IST
bus catches fire

Synopsis

മക്കയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. സംഭവത്തിൽ ആളപായമില്ല. അപകടത്തെക്കുറിച്ചുള്ള വിവര ലഭ്യതയെത്തുടർന്ന് മക്കയിലെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ സ്ഥലത്തെത്തുകയും ദ്രുതഗതിയിൽ നടപടികൾ സ്വീകരിച്ച് തീ പൂർണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

റിയാദ്: പുണ്യ നഗരമായ മക്കയിലെ കഅ്കിയ്യ പ്രദേശത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ഉടനെത്തി സൗദി സിവിൽ ഡിഫൻസ് സേന വിജയകരമായി തീയണച്ചു. ഞായറാഴ്ചയാണ് സംഭവം. അപകടത്തെക്കുറിച്ചുള്ള വിവര ലഭ്യതയെത്തുടർന്ന് മക്കയിലെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ സ്ഥലത്തെത്തുകയും ദ്രുതഗതിയിൽ നടപടികൾ സ്വീകരിച്ച് തീ പൂർണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെ ഒമ്പത് മരണം
കുട്ടികളെ ഉപയോഗിച്ചു 'ചരട് പിന്നിക്കളി', വൻ വിമർശനം; വിവാദത്തിൽപെട്ട് ബഹറൈൻ കേരളീയ സമാജം