ഒമാനിൽ ബസിന് തീപിടിച്ചു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

By Web TeamFirst Published Nov 13, 2021, 5:46 PM IST
Highlights

ദേശീയ ഗതാഗത കമ്പനിയായ മവാസലാത്തിന്റെ ഇന്റര്‍ സിറ്റി ബസിനാണ് വെള്ളിയാഴ്‍ച വൈകുന്നേരം ഏഴ് മണിയോടെ തീ പിടിച്ചത്. 

മസ്‍കത്ത്: ഒമാനിലെ തെക്കൻ ശർഖിയയിൽ (South Al Sharqiyah)  ബസിന്‌ തീപിടിച്ചു. തെക്കൻ ശർഖിയയിൽ തയർ വിലായത്തിലായിരുന്നു സംഭവമെന്ന് സിവിൽ ഡിഫൻസ് (Oman civil defense) പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് വകുപ്പിലെ അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി  തീ  നിയന്ത്രണ വിധേയമാക്കി. 

ദേശീയ ഗതാഗത കമ്പനിയായ മവാസലാത്തിന്റെ ഇന്റര്‍ സിറ്റി ബസിനാണ് വെള്ളിയാഴ്‍ച വൈകുന്നേരം ഏഴ് മണിയോടെ തീ പിടിച്ചത്. യാത്രക്കാരെ വേഗത്തില്‍ പുറത്തിറക്കി. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തം സംബന്ധിച്ച് അധികൃതര്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.

തപാല്‍ മാര്‍ഗമെത്തിയ പാര്‍സലില്‍ കഞ്ചാവ്; 'കയ്യോടെ പിടികൂടി' കസ്റ്റംസ്
മസ്‌കറ്റ്: ഒമാനിലേക്ക് (Oman) കഞ്ചാവ് കടത്താനുള്ള ശ്രമം  (attempt to smuggle marijuana) കസ്റ്റംസ് (Customs)അധികൃതര്‍ പരാജയപ്പെടുത്തി. തപാല്‍ മാര്‍ഗമെത്തിയ പാര്‍സലില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 

തപാല്‍ വഴിയെത്തിയ പാര്‍സലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതായി ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിയെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.  

click me!