Crowding at Accident Sites: അപകട സ്ഥലങ്ങളില്‍ കൂട്ടം കൂടിയവര്‍ക്കും ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കും പിഴ

Published : Jan 16, 2022, 04:08 PM IST
Crowding at Accident Sites: അപകട സ്ഥലങ്ങളില്‍ കൂട്ടം കൂടിയവര്‍ക്കും ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കും പിഴ

Synopsis

യുഎഇയില്‍ റോഡപകടങ്ങളുണ്ടാവുമ്പോള്‍ കൂട്ടം കൂടി നില്‍ക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‍ത നിരവധിപ്പേര്‍ക്ക് പിഴ ശിക്ഷ ലഭിച്ചു.

അബുദാബി: റോഡ് അപകടങ്ങളുണ്ടാവുമ്പോള്‍ (Road accident) അപകട സ്ഥലങ്ങളില്‍ കൂട്ടം കൂടുന്നതും (Crowding) പരിക്കേറ്റവരുടേതുള്‍പ്പെടെ വീഡിയോയും ഫോട്ടോകളും എടുക്കുന്നതും (Capturing images and videos) കുറ്റകരമാണെന്ന് യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പൊലീസ് സേനകള്‍ അറിയിച്ചു. ഇത്തരത്തില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് യുഎഇ ഫെഡറല്‍ നിയമപ്രകാരം (UAE Federal Law) 1000 ദിര്‍ഹം പിഴ ചുമത്തും. 

അപകട സ്ഥലങ്ങളില്‍ കൂട്ടം കൂടിയ നിരവധിപ്പേര്‍ക്ക് ഇത്തരത്തില്‍ പിഴ ചുമത്തിയതായി ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‍റൂഇ പറഞ്ഞു. ആളുകള്‍ കൂട്ടം ചേരുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ പ്രവര്‍ത്തകര്‍ക്കും സ്ഥലത്ത് എത്തിച്ചേരാന്‍ പ്രയാസം സൃഷ്‍ടിക്കും. ഒപ്പം ഗതാഗതക്കുരുക്കുണ്ടാവുകയും അത് മറ്റ് അപകടങ്ങള്‍ക്ക് പോലും കാരണമാവുകയും ചെയ്യും.

ഇതിന് പുറമെ അപകടങ്ങളില്‍ പരിക്കേറ്റവരുടെയോ അല്ലെങ്കില്‍ മൃതദേഹങ്ങളുടെയോ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ വിവിധ എമിറേറ്റുകളിലെ പൊലീസ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളുമായി സഹകരിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂട്ടം കുടുന്നതിന് പകരം ജനങ്ങള്‍ പോസിറ്റീവായ രീതിയില്‍ പൊലീസുമായി സഹകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി