ആദ്യം വരി തെറ്റിച്ചു, ചോദിച്ചുചെന്ന പൊലീസുകാരെ അസഭ്യം പറഞ്ഞു; ഇന്ത്യക്കാരന്‍ ദുബായില്‍ അറസ്റ്റില്‍

By Web TeamFirst Published Dec 28, 2018, 11:18 PM IST
Highlights

ടാക്സി ഡ്രൈവര്‍മാര്‍ തമ്മില്‍ കലഹിക്കുന്നുവെന്ന വിവരം ലഭിച്ചാണ് ദുബായ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ആളുകളെ വാഹനത്തില്‍  കയറ്റുന്നതിനുള്ള ക്യൂ ലംഘിച്ചതിന് മറ്റ് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ഇന്ത്യക്കാരനെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദുബായ്: പൊലീസ് ഉദ്യോഗസ്ഥരെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്ത ഇന്ത്യക്കാരനെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ നടപടി തുടങ്ങി. ദുബായില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന 27 വയസുകാരനാണ് പ്രതി.

ടാക്സി ഡ്രൈവര്‍മാര്‍ തമ്മില്‍ കലഹിക്കുന്നുവെന്ന വിവരം ലഭിച്ചാണ് ദുബായ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ആളുകളെ വാഹനത്തില്‍  കയറ്റുന്നതിനുള്ള ക്യൂ ലംഘിച്ചതിന് മറ്റ് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ഇന്ത്യക്കാരനെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊലീസുകാര്‍ അടുത്തേക്ക് ചെന്നതോടെ അവരെ അസഭ്യം പറയാനും മര്യാദവിട്ട് പെരുമാറാനും തുടങ്ങി. പൊലീസുകാര്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് വഴങ്ങാതെ കാറിന്റെ ഫ്ലോറില്‍ തന്നെയിരുന്നു. ഒടുവില്‍ വലിച്ചിറക്കിയാണ് വാഹനത്തില്‍ കയറ്റിയത്. കൈകളില്‍ വിലങ്ങണിയിക്കാനുള്ള ശ്രമത്തിനിടെയും ഇയാള്‍ ഉദ്യോഗസ്ഥരെ തള്ളിമാറ്റാന്‍ തുടങ്ങി.

ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി.  മറ്റ് വാഹനങ്ങളിലെ ‍ഡ്രൈവര്‍മാര്‍ തന്നെയാണ് മര്‍ദ്ദിച്ചതെന്ന് ഇയാള്‍ കോടതിയോട് പറഞ്ഞു. കേസ് ജനുവരി 16ലേക്ക് കോടതി മാറ്റിവെച്ചു.

click me!