
അബുദാബി: തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് എയര്‍ലൈന്‍സ്. ക്യാബിന്‍ ക്രൂ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്‍ററ് നടത്തുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ എമിറേറ്റ്സിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് യോഗ്യത പരിശോധിച്ച് ഉറപ്പാക്കിയ ശേഷം വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷകള്‍ അയയ്ക്കാം. യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമായാണ് ഒഴിവുകളുള്ളത്. ഇവര്‍ക്ക് മാത്രമേ അപേക്ഷകള്‍ അയയ്ക്കാനാകൂ എന്നതാണ് നിബന്ധന.
Read Also - പ്രവാസികൾക്ക് വലിയ ആശ്വാസം; ആകാശം കീഴടക്കാൻ വരുന്നൂ, 'ആകാശ എയറി'ന്‍റെ പുതിയ സര്‍വീസ്, ജൂലൈ 15 മുതൽ തുടങ്ങും
യോഗ്യതയും പ്രവൃത്തിപരിചയവും
അപേക്ഷയ്ക്ക് ഒപ്പം സി വിയും അടുത്തിടെ എടുത്ത ഫോട്ടോയും സമര്‍പ്പിക്കണം.
ശമ്പളവും ആനുകൂല്യങ്ങളും
അടിസ്ഥാന ശമ്പളം- പ്രതിമാസം Dh4,430
ഫ്ലൈയിങ് പേ- 63.75 (മണിക്കൂര്‍ അടിസ്ഥാനമാക്കി, ശരാശരി പ്രതിമാസം- 80-100 മണിക്കൂര്‍)
ശരാശരി ആകെ ശമ്പളം- പ്രതിമാസം Dh10,170 (~USD 2,770, EUR 2,710 or GBP 2,280)
ഗ്രേഡ് II (ഇക്കണോമി ക്ലാസ്)ന്‍റെ ഏകദേശ ശമ്പളമാണിത്. നൈറ്റ് സ്റ്റോപ്പുകൾക്കുള്ള ഭക്ഷണ അലവൻസുകൾ അടുത്ത മാസത്തെ ശമ്പള കുടിശ്ശികയില്‍ ക്രെഡിറ്റ് ചെയ്യുന്നു. ഹോട്ടൽ താമസവും എയർപോർട്ടിലേക്കും തിരിച്ചുമുള്ള ഗതാഗതവും കമ്പനി നൽകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ