പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും പുതിയ സര്‍വീസ്. മാര്‍ച്ച് 28ന് ദോഹയിലേക്കായിരുന്നു ആകാശ എയറിന്‍റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചത്.

ജിദ്ദ: ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ആകാശ എയര്‍ സൗദി അറേബ്യയിലേക്ക് സര്‍വീസ് നടത്തും. ജൂലൈ 15 മുതല്‍ മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കാണ് സര്‍വീസ് ആരംഭിക്കുക. 

പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും പുതിയ സര്‍വീസ്. മാര്‍ച്ച് 28ന് ദോഹയിലേക്കായിരുന്നു ആകാശ എയറിന്‍റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചത്. ജിദ്ദ-മുംബൈ റൂട്ടില്‍ ആഴ്ചയില്‍ 12 നേരിട്ടുള്ള സര്‍വീസുകളാണ് ആകാശ എയര്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അഹമ്മദാബാദില്‍ നിന്ന് ആഴ്ചയില്‍ രണ്ട് വിമാനങ്ങളും സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.

ജൂലൈ 20 മുതലാണ് അഹമ്മദാബാദില്‍ നിന്ന് ജിദ്ദയിലേക്ക് രണ്ട് പ്രതിവാര സര്‍വീസുകള്‍ തുടങ്ങുകയെന്നും വിമാന കമ്പനി അറിയിച്ചു. തലസ്ഥാനമായ റിയാദിലേക്ക് സര്‍വീസുകള്‍ വൈകാതെ ഷെഡ്യൂള്‍ ചെയ്യുമെന്നും കമ്പനി അറിയിച്ചു.

Read Also - ജീവനക്കാർക്ക് കോളടിച്ചു! 20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസ്, റെക്കോർഡ് ലാഭം ആഘോഷിച്ച് എമിറേറ്റ്‌സ്

തിരുവനന്തപുരത്ത് ഓഫിസ് തുറന്ന് ശ്രീലങ്കൻ എയർലൈൻസ്

തിരുവനന്തപുരം: കേരളത്തിൽ സര്‍വീസ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ഓഫിസ് ആരംഭിച്ച് ശ്രീലങ്കൻ എയർലൈൻസ്. ആവശ്യക്കാർ കൂടിയാൽ തിരുവനന്തപുരത്ത് നിന്ന് കൊളംബോയിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്ന് സെയിൽസ് ആൻഡ് ഡിസ്ട്രിബൂഷൻ തലവൻ ദിമുത്തു ടെന്നകൂൺ പറഞ്ഞു.

നിലവിൽ ഇന്ത്യയിൽ നിന്ന് ഒരാഴ്ച 90 വിമാനങ്ങളാണ് സർവിസ് നടത്തുന്നത്. ആഴ്ചയിൽ നാല് വിമാനങ്ങളാണ് തിരുവനന്തപുരം- കൊളംബോ റൂട്ടിൽ പറക്കുന്നത്. ട്രാൻസ് ലങ്ക എയർ ട്രാവലസാണ് തെക്കൻ കേരളത്തില്‍ ശ്രീലങ്കൻ എയർലൈൻസിന്‍റെ സെയ്ൽസ് ഏജന്‍റ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്