
ദുബൈ: കേക്ക് കൈമാറുന്നതിനെത്തിയ ഡെലിവറി ജീവനക്കാരന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ ദുബൈ അപ്പീല്‍ കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയും അത് അനുഭവിച്ച ശേഷം നാടുകടത്താനുമാണ് വിധി.
പെണ്‍കുട്ടിയുടെ അമ്മൂമ്മ ഓര്‍ഡര്‍ ചെയ്‍തെന്ന പേരില്‍ ഒരു കേക്കുമായാണ് 36 വയസുകാരനായ പ്രതി ജബല്‍ അലിയിലെ അപ്പാര്‍ട്ട്മെന്റിലെത്തിയത്. ഈ സമയത്ത് വീട്ടില്‍ മുതിര്‍ന്നവരാരും ഇല്ലെന്ന് മനസിലാക്കിയ ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. എന്നാല്‍ കുടുംബത്തിലെ ആരും കേക്ക് ഓര്‍ഡര്‍ ചെയ‍്‍തിരുന്നില്ലെന്ന് പിന്നീട് കണ്ടെത്തി.
നാല് വയസുള്ള സഹോദരി മാത്രമാണ് പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്നത്. കുട്ടി ഫോണില്‍ അച്ഛനെ വിളിക്കുകയും കേക്കുമായി ഒരാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന് പറയുകയുമായിരുന്നു. തുടര്‍ന്ന് ഇയാളോട് കുട്ടിയുടെ അച്ഛന്‍ ഫോണില്‍ സംസാരിച്ചു. നാട്ടിലുള്ള തന്റെ അമ്മ ഒരു ആപ്പ് വഴി കേക്ക് ഓര്‍ഡര്‍ ചെയ്തെന്നാണ് പ്രതി പറഞ്ഞതെന്ന് അച്ഛന്‍ മൊഴി നല്‍കി. നേരത്തെ തന്നെ പണം നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.
അല്‍പനേരം കഴിഞ്ഞ് കുട്ടി വീണ്ടും അച്ഛനെ ഫോണില്‍ വിളിക്കുകയും തനിക്ക് കേക്ക് ലഭിച്ചുവെന്നും എന്നാല്‍ ഡെലിവറി ജീവനക്കാരന്‍ അപ്പാര്‍ട്ട്മെന്റിന്റെ വാതിലില്‍ തന്നെ നില്‍ക്കുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് ഇയാളോട് വീണ്ടും ഫോണില്‍ സംസാരിച്ചപ്പോള്‍ താന്‍ വിലാസം ശരിയാണോ എന്ന് പരിശോധിക്കാനായി നിന്നതാണെന്ന് മറുപടി നല്‍കി. ഒരു മിനിറ്റിന് ശേഷം പെണ്‍കുട്ടി വീണ്ടും അച്ഛനെ വിളിച്ചപ്പോഴാണ് തന്നെ ഡെലിവറി ജീവനക്കാരന്‍ ഉപദ്രവിച്ചെന്ന വിവരം പറഞ്ഞത്. അപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ അടയ്‍ക്കാന്‍ മകളോട് നിര്‍ദേശിച്ച ശേഷം അച്ഛന്‍ ദുബൈ പൊലീസില്‍ വിവരമറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചെങ്കിലും കോടതിയില്‍ കുറ്റം നിഷേധിച്ചു. താന്‍ പെണ്‍കുട്ടിയുടെ തലയില്‍ തന്റെ കൈ വെയ്‍ക്കുക മാത്രമാണ് ചെയ്‍തെന്നായിരുന്നു ഇയാളുടെ വാദം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam