സൗദി കറൻസി ഡിസൈൻ ചെയ്ത കാലിഗ്രാഫി ചിത്രകാരൻ അബ്ദുറസാഖ് ഖോജ അന്തരിച്ചു

Published : Mar 15, 2025, 04:59 PM IST
സൗദി കറൻസി ഡിസൈൻ ചെയ്ത കാലിഗ്രാഫി ചിത്രകാരൻ അബ്ദുറസാഖ് ഖോജ അന്തരിച്ചു

Synopsis

രാജ്യത്തിന്‍റെ കറൻസി നോട്ടുകളുടെയും നാണയങ്ങളുടെയും ഡിസൈൻ ആദ്യമായി ഡിസൈന്‍ ചെയ്തത് ഇദ്ദേഹം ആയിരുന്നു. 

റിയാദ്: സൗദി അറേബ്യയുടെ കറൻസി (റിയാൽ) ആദ്യമായി രൂപകൽപന ചെയ്ത പ്രമുഖ കാലിഗ്രാഫർ അബ്ദുറസാഖ് ഖോജ അന്തരിച്ചു. 95 വയസ്സായിരുന്നു. രാജ്യത്തിന്‍റെ കറൻസി നോട്ടുകളുടെയും നാണയങ്ങളുടെയും ഡിസൈൻ ആദ്യമായി വരച്ചുണ്ടാക്കിയ ചിത്രകാരനായിരുന്നു അബ്ദുറസാഖ് ഖോജയെന്ന് ജിദ്ദ കൾച്ചർ ആൻറ് ആർട്സ് അസോസിയേഷൻ പറഞ്ഞു. 

സ്‌കൂൾ പഠനകാലം മുതൽ ഖോജ തന്‍റെ കഴിവുകൾ എഴുത്തിലും കാലിഗ്രാഫിയിലും ചെലവഴിച്ചു. ഹിജ്റ 1375ൽ സൗദി മോണിറ്ററി ഏജൻസിക്ക് വേണ്ടി കടലാസ്, നാണയ കറൻസികൾ വരക്കാൻ തുടങ്ങി. പത്രപ്രവർത്തനത്തിലും ഏർപ്പെട്ടിട്ടുണ്ട്. അൽനദ്വ, അൽബിലാദ് എന്നീ പ്രമുഖ പത്രങ്ങളുടെ തലക്കെട്ടുകൾ വരച്ചിരുന്നു. സൗദി മുൻ ഭരണാധികാരികളായ ഫൈസൽ രാജാവിെൻറയും ഖാലിദ് രാജാവിെൻറയും ഫഹദ് രാജാവിെൻറയും ഭരണകാലങ്ങളിലെല്ലാം കറൻസി ഡിസൈൻ നിർവഹിച്ചിട്ടുണ്ട്.

Read Also -  വിസിറ്റ് വിസ നിയമത്തിൽ പ്രധാന മാറ്റം; സിംഗിൾ എൻട്രിയോ മൾട്ടിപ്പിളോ എന്ന് തീരുമാനിക്കുക ഇനി സൗദി എംബസികൾ

ജിദ്ദയിലെ രാജകീയ ചടങ്ങുകളിലും ചിത്രകാരനായി പ്രവർത്തിച്ചു. നിരവധി രാജ്യങ്ങളിലെ പ്രസിഡൻറുമാർ, രാഷ്ട്ര നേതാക്കൾ, പ്രമുഖ ഉദ്യോഗസ്ഥർ എന്നിവർക്ക് സമ്മാനിച്ച സ്കാർഫുകളും മെഡലുകളും ഒരുകാലത്ത് ഖോജ ഡിസൈൻ ചെയ്തതായിരുന്നു. 2019-ൽ ‘കാലിഗ്രാഫി ഫ്രം ഔർ ഹെറിറ്റേജ്’ മത്സരത്തിൽ അറബിക് കാലിഗ്രാഫി അവാർഡ് നേടി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്