സൗദി അറേബ്യയില്‍ ദമ്മാം വിമാനത്താവളത്തിലെ കാർപാർക്കിങ് നിരക്കിൽ മാറ്റം

By Web TeamFirst Published Sep 3, 2022, 8:07 AM IST
Highlights

കിയോസ്ക് മെഷീനുകൾ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി പണമിടപാട് നടത്തുന്നവർക്ക് മണിക്കൂറിന് മൂന്ന് റിയാലായും എക്സിറ്റിലെ കാഷ് കൗണ്ടർ വഴി പണമടക്കുന്നവർക്ക് മണിക്കൂറിന് നാല് റിയാലായുമാണ് പുതുക്കി നിശ്ചയിച്ചത്. 

റിയാദ്: ദമ്മാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർപാർക്കിങ്ങിന് പുതിയ നിരക്ക്. കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിലവിലെ നിരക്കിലാണ് മാറ്റം. കിയോസ്ക് മെഷീനുകൾ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി പണമിടപാട് നടത്തുന്നവർക്ക് മണിക്കൂറിന് മൂന്ന് റിയാലായും എക്സിറ്റിലെ കാഷ് കൗണ്ടർ വഴി പണമടക്കുന്നവർക്ക് മണിക്കൂറിന് നാല് റിയാലായുമാണ് പുതുക്കി നിശ്ചയിച്ചത്. 

എക്സിറ്റ് പോയിന്റിലെ വാഹനങ്ങളുടെ തിരക്ക് കുറക്കുന്നതിന്റെയും പണമിടപാട് സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ദമ്മാം വിമാനത്താവള ടെർമിനലുമായി ബന്ധപ്പെട്ടു കിടക്കുന്ന മൂന്നുനിലകളിലെ പാർക്കിങ് സംവിധാനങ്ങളിലാണ് പുതിയ നിരക്ക് ബാധകമാകുക.

Read also: സൗദി അറേബ്യയിൽ പുതിയൊരു വിമാന കമ്പനി കൂടി വരുന്നു

ഉംറ വിസക്കാര്‍ക്ക് ഈ വിമാനത്താവളങ്ങളില്‍ മാത്രമേ ഇറങ്ങാനാകൂവെന്ന് വിമാന കമ്പനികള്‍
​​​​​​​റിയാദ്: ഉംറ വിസയില്‍ സൗദി അറേബ്യയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് മാത്രമേ ടിക്കറ്റ് നല്‍കൂവെന്ന് വിമാനക്കമ്പനികള്‍. സൗദിയിലെ ഏത് വിമാനത്താവളത്തിലേക്കും വരുന്നതിന് ഉംറ തീര്‍ഥാടകര്‍ക്ക് തടസ്സമില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വഴി അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ വിമാനക്കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ.

ഉംറ വിസയിലെത്തുന്നവര്‍ക്ക് സൗദി അറേബ്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളിലൂടെ വരികയും പോവുകയും ചെയ്യാമെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഹജ്ജ് മന്ത്രാലയം ഇക്കാര്യം വെബ്സൈറ്റ് വഴിയും സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍
വഴിയും അറിയിച്ചതാണിത്. അതോടൊപ്പം പതിവിന് വിപരീതമായി ഈ വര്‍ഷം മൂന്നുമാസത്തെ ഉംറ വിസ അനുവദിക്കുകയും സൗദിയിലെ ഏത് പ്രദേശങ്ങളിലും ഉംറക്കാര്‍ക്ക് സന്ദര്‍ശനം നടത്താമെന്നും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

ജീവനക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട കുവൈത്ത് രാജകുടുംബാംഗത്തെ കുറ്റവിമുക്തനാക്കി

click me!