കുവൈത്തിൽ കെട്ടിടങ്ങൾക്ക് ഇനി സിസിടിവി നിർബന്ധം; ദൃശ്യങ്ങൾ 120 ദിവസം സൂക്ഷിക്കണമെന്ന് നിബന്ധന

Published : Jul 09, 2026, 05:09 PM IST
cctv

Synopsis

കുവൈത്തിൽ കെട്ടിടങ്ങൾക്ക് ഇനി സിസിടിവി നിർബന്ധം. ക്യാമറകളുടെ റെക്കോർഡിംഗുകൾ എഡിറ്റ് ചെയ്യാതെയും കുറഞ്ഞത് 120 ദിവസത്തേക്ക് സുരക്ഷിതമായി സൂക്ഷിക്കണമെന്നും ക്യാമറകൾക്ക് കൃത്യമായ അറ്റകുറ്റപ്പണികളും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും നടത്തണമെന്നും നിർദ്ദേശം. 

കുവൈത്ത് സിറ്റി: രാജ്യത്തെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി വിവിധ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ നിയമം പുറത്തിറക്കി. 

ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്‍റുകൾ, ഷോപ്പിംഗ് മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, സഹകരണ സംഘങ്ങൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ, ബാങ്കുകൾ, യുവജന കേന്ദ്രങ്ങൾ, സ്പോർട്സ്-സാംസ്കാരിക ക്ലബ്ബുകൾ, പെട്രോൾ പമ്പുകൾ, പള്ളികളും ആരാധനാലയങ്ങളും, വ്യാവസായിക മേഖലകൾ, ഡോക്കിംഗ് ഏരിയകൾ, ഷൂട്ടിംഗ് റേഞ്ചുകൾ, ഗോഡൗണുകൾ, വിലപിടിപ്പുള്ളതും അപകടസാധ്യതയുള്ളതുമായ വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ഉടമകൾ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം.

ക്യാമറകളുടെ റെക്കോർഡിംഗുകൾ എഡിറ്റ് ചെയ്യാതെയും കുറഞ്ഞത് 120 ദിവസത്തേക്ക് സുരക്ഷിതമായി സൂക്ഷിക്കണമെന്നും ക്യാമറകൾക്ക് കൃത്യമായ അറ്റകുറ്റപ്പണികളും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും നടത്തണമെന്നും മന്ത്രാലയം നിർദേശിച്ചു. പുതിയ നിയമവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 25580888 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് – 5 മില്യൺ ദിർഹം സമ്മാനം പങ്കിട്ട് അഞ്ച് പേർ; മൂന്നു വിജയികൾ മലയാളികൾ
കുവൈത്തിന് നേരെ ഇറാന്‍റെ മിസൈൽ-ഡ്രോൺ ആക്രമണം; അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്ക്, നാല് മിസൈലുകൾ തകർത്തു