ഒമാനില്‍ ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത

By Web TeamFirst Published Jul 17, 2020, 2:50 PM IST
Highlights

വാദികള്‍ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മസ്‌കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒമാന്റെ തീരത്തേക്ക് നീങ്ങുന്നതിന്റെ ഫലമായി പല പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ദോഫാര്‍, അല്‍വുസ്ത, തെക്കന്‍ ശര്‍ഖിയ എന്നീ മേഖലകളില്‍ ഇടിയോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്. മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വാദികള്‍ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇളവുകള്‍ അവസാനിച്ചു; ഒമാനില്‍ തൊഴില്‍, സന്ദര്‍ശക വിസകള്‍ പുതുക്കിയില്ലെങ്കില്‍ പിഴ

click me!