
ദുബായ്: യുഎഇയിൽ ഈ വാരാന്ത്യത്തിൽ കാലാവസ്ഥയിൽ മാറ്റത്തിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഞായറാഴ്ചയോടെ മേഘാവൃതമാകാനും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ മഴ പെയ്യാനും സാധ്യതയുണ്ട്.
ശനിയാഴ്ച രാജ്യത്തുടനീളം ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാത്രിയിലും ഞായറാഴ്ച പുലർച്ചെയുമായി ചില തീരദേശ മേഖലകളിൽ ഈർപ്പം വർദ്ധിക്കാനും മൂടൽമഞ്ഞിനും സാധ്യതയുമുണ്ട്. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 35 കിലോമീറ്റർ വരെ ശക്തി പ്രാപിച്ചേക്കാം. അറബിക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.
ഞായറാഴ്ചയോടെ കാലാവസ്ഥയിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. രാജ്യത്തിന്‍റെ വടക്കൻ, കിഴക്കൻ മേഖലകളിൽ അന്തരീക്ഷം മേഘാവൃതമാകാനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയുമായി തീരദേശങ്ങളിൽ വീണ്ടും ഈർപ്പം കൂടും. ഞായറാഴ്ച കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 30 കിലോമീറ്റർ വരെയായിരിക്കും. രാജ്യത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന കടുത്ത വേനൽച്ചൂടിന് ശേഷമാണ് വാരാന്ത്യത്തോടെ കാലാവസ്ഥയിൽ ഈ മാറ്റം പ്രകടമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam