ഈ പെരുന്നാള്‍ അവധിക്കാലത്ത് 50 മില്യന്‍ ദിര്‍ഹം സ്വന്തമാക്കാന്‍ സുവര്‍ണാവസരം

Published : May 10, 2021, 05:00 PM ISTUpdated : May 10, 2021, 05:04 PM IST
ഈ പെരുന്നാള്‍ അവധിക്കാലത്ത് 50 മില്യന്‍ ദിര്‍ഹം സ്വന്തമാക്കാന്‍ സുവര്‍ണാവസരം

Synopsis

മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുത്ത് അടുത്ത ശനിയാഴ്ച ഒരു വമ്പന്‍ സമ്മാനം നേടാന്‍ നിങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു

ദുബൈ: ജിസിസിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്  കോടീശ്വരന്മാരെ സൃഷ്ടിച്ച് മുന്നേറുകയാണ്. ഇപ്പോള്‍, ഈ പെരുന്നാള്‍ അവധിക്കാലത്ത് ഒരു വലിയ സമ്മാനം നേടാനുള്ള അവസരം ഉപഭോക്താക്കള്‍ക്കായി ഒരുക്കുകയാണ് മഹ്‌സൂസ്. 50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിനും ഒരു മില്യന്‍ ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിനുമൊപ്പം മറ്റ് നിരവധി സമ്മാനങ്ങളും മേയ് 15 ശനിയാഴ്ച നടക്കാനിരിക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നു. യുഎഇ സമയം രാത്രി ഒന്‍പത് മണിക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ നറുക്കെടുപ്പ് തത്സമയം കാണാം.

ഇക്കഴിഞ്ഞയാഴ്ച നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ഒരു പ്രവാസിയും ഒരു യുഎഇ പൗരനും മഹ്‌സൂസിലൂടെ ഒരു മില്യന്‍ ദിര്‍ഹം വീതം സ്വന്തമാക്കിയിരുന്നു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഇവര്‍ ഈ വര്‍ഷം മഹ്‌സൂസിലൂടെ കോടീശ്വരന്മാരാവുന്ന ആറാമത്തെയും ഏഴാമത്തെയും വിജയികളാണ്. ഈ പട്ടികയിലെ അടുത്തയാളാവാന്‍ ഒരുപക്ഷേ നിങ്ങള്‍ക്കും സാധിച്ചേക്കും!

മഹ്‌സൂസ് നറുക്കെടുപ്പിന്റെ രീതി എങ്ങനെയാണെന്ന് ചോദിച്ചാല്‍, നറുക്കെടുക്കുന്ന ആറ് സംഖ്യകളില്‍ ആറും യോജിച്ചുവന്നാല്‍ ഒന്നാം സമ്മാനമായ 50 മില്യന്‍ ദിര്‍ഹം നിങ്ങള്‍ക്ക് സ്വന്തമാവും. രണ്ടാം സമ്മാനമായ ഒരു മില്യന്‍ ദിര്‍ഹത്തിന്, ആറ് സംഖ്യകളില്‍ അഞ്ചെണ്ണമാണ് യോജിച്ചുവരേണ്ടത്. ഒന്നും രണ്ടും സമ്മാനങ്ങള്‍ക്ക് ഒന്നിലേറെ അവകാശികളുണ്ടായാല്‍ സമ്മാനത്തുക തുല്യമായി വീതിക്കും. അതേസമയം ആറ് സംഖ്യകളില്‍ നാലെണ്ണം യോജിച്ചുവരുന്ന എല്ലാവര്‍ക്കും 1000 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം ലഭിക്കും. നറുക്കെടുക്കുന്ന ആറ് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചുവരുന്ന എല്ലാവര്‍ക്കും നാലാം സമ്മാനമായ 35 ദിര്‍ഹവും ലഭിക്കും.

നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുകയാണ് വേണ്ടത്. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന മഹ്‌സൂസ്, ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. മഹ്സൂസ് സ്റ്റുഡിയോയില്‍ നിന്ന് എല്ലാ ശനിയാഴ്ചയും രാത്രി ഒന്‍പത് മണിക്ക് www.mahzooz.ae എന്ന വെബ്സൈറ്റ് വഴിയും @MyMahzooz ഫേസ്ബുക്ക്, യുട്യൂബ് പേജുകള്‍ വഴിയും നറുക്കെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യും. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചരക്കുനീക്കം തടസ്സപ്പെടാതിരിക്കാൻ ഹോർമൂസിന് പുറത്തെ തുറമുഖങ്ങളെ ശക്തിപ്പെടുത്തി ഗൾഫ് രാജ്യങ്ങൾ
പൊള്ളുന്ന ടിക്കറ്റ് നിരക്ക്; വളഞ്ഞുചുറ്റി നാട്ടിലെത്തുന്ന പ്ലാൻ ബിയുമായി ഏജൻസികൾ | Flight Tickets