
മസ്ക്കറ്റ്: ഒമാനില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച രാവിലെ വരെ സുൽത്താനേറ്റിന്റെ വടക്കൻ മേഖലകളിൽ ന്യൂന മർദ്ദം ബാധിക്കുമെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മുസന്ദം ഗവർണറേറ്റിൽ മിതമായ മഴയും തീര പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
തിരമാലകൾ രണ്ടു മുതൽ മൂന്നു മീറ്റർ ഉയരത്തിൽ ആഞ്ഞടിക്കുവാനും കടൽ പ്രക്ഷുബ്‌ധമാകുവാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതിനാൽ രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും, പ്രത്യേകിച്ച് പർവത, മരുഭൂമി പ്രദേശങ്ങളിലെ താപനിലയിൽ ഗണ്യമായ കുറവ് രേഖപെടുത്തുമെന്നും ഒമാൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
തൊഴിൽ നിയമലംഘനം; മിന്നൽ പരിശോധനയിൽ 45 പ്രവാസികൾ പിടിയിലായി
പ്രവാസികൾക്ക് ഇന്ത്യൻ സ്ഥാനപതിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാൻ എംബസിയിൽ 'ഓപ്പൺ ഹൗസ്'
പുതിയ കേന്ദ്രനിയമം തുണയാവും; പണം തട്ടി മുങ്ങിയ ഇന്ത്യക്കാരെ കുടുക്കാനൊരുങ്ങി യുഎഇ ബാങ്കുകള്‍
പ്രവാസി ക്ഷേമം; ബജറ്റിനെ വാഴ്‍ത്തി സൗദിയിലെ ഇടത് അനുകൂല സംഘടനകൾ; പ്രതിപക്ഷാനുകൂല സംഘടനകൾക്ക് മൗനം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam