പ്രവാസികൾക്ക് ഇന്ത്യൻ സ്ഥാനപതിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാൻ എംബസിയിൽ 'ഓപ്പൺ ഹൗസ്'

By Web TeamFirst Published Feb 9, 2020, 12:47 PM IST
Highlights

മസ്കറ്റ്  ഇന്ത്യൻ എംബസ്സിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കുവാൻ സാധിക്കും.

ഒമാൻ: ഒമാനിൽ താമസിച്ചു വരുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കുവാനും അതിനുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച നടത്തി വരുന്ന "ഓപ്പൺ ഹൗസ്സ്" ഈ മാസം ഫെബ്രുവരി 21 ന് നടക്കും. വെള്ളിയാഴ്ച ഉച്ചക്ക്  2 :30ന് മസ്കറ്റ്  ഇന്ത്യൻ എംബസ്സിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കുവാൻ സാധിക്കും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന  ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4 :30 ഓട് കൂടി അവസാനിക്കുമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസ്സി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 

കൊറോണ: ചൈനയിലെ മലയാളികളടക്കമുള്ള ലുലു ജീവനക്കാർ സുരക്ഷിതർ ...

'കൊറോണ വൈറസ്'; യുഎഇ സര്‍ക്കാറിനോട് ഖേദം പ്രകടിപ്പിച്ച് ഫിലിപ്പൈന്‍സ് ...

വിദ്യാർത്ഥിനിയുടെ മരണം: ഒമാനിലെ ഇന്ത്യൻ സ്കൂളിന് ഞായറാഴ്ച അവധി ...



 

click me!