ഒമാനില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

Published : Aug 13, 2022, 06:53 PM ISTUpdated : Aug 13, 2022, 07:02 PM IST
ഒമാനില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

Synopsis

തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ റാസല്‍ ഹദ്ദില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദ്ദത്തിന്റെ കേന്ദ്രസ്ഥാനം. ഉഷ്ണമേഖല ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് വരാനുള്ള സാധ്യതയുണ്ട്.

മസ്‌കറ്റ്: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. അറബിക്കടലില്‍ ഉഷ്ണമേഖല ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണിത്. നാഷണല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ലി വാണിങ് സെന്ററും ഡയറക്ടര്‍ ജനറല്‍ ഓഫ് മെറ്റീരിയോളജിയുമാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. 

തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ റാസല്‍ ഹദ്ദില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദ്ദത്തിന്റെ കേന്ദ്രസ്ഥാനം. ഉഷ്ണമേഖല ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് വരാനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും തുടര്‍ന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 15 മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് അറിയിപ്പ്. 

ശനി, ഞായര്‍ ദിവസങ്ങളില്‍ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ റാസല്‍ ഹദ്ദിനും അല്‍ വുസ്ത ഗവര്‍ണറേറ്റിലെ റാസ്മദ്‌റഖക്കും ഇടയിലും ഹജര്‍ മലനിരകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അല്‍ ദാഖിലിയ, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, മസ്‌കറ്റ്, തെക്കന്‍ ബത്തിന, അല്‍ദാഹിറ എന്നിങ്ങനെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. 

അനധികൃതമായി നാട്ടിലേക്ക് പണമയച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍, മസ്‌കറ്റ്, അല്‍ ദാഖിലിയ, തെക്കന്‍ ബാത്തിന, അല്‍ ദാഹിറ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച 10 മുതല്‍ 40 മില്ലിമീറ്റര്‍ വരെ മഴ പെയ്യും. മണിക്കൂറില്‍ 40 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. 

ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ അവസരം

മസ്‍കത്ത്: ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ അറബിക് ട്രാന്‍സ്‍ലേറ്ററുടെ ഒഴിവ്. ഒഴിവുകളിലേക്കക്ക് അപേക്ഷ ക്ഷണിച്ച വിവരം കഴിഞ്ഞ ദിവസമാണ് എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യഭ്യാസ യോഗ്യത. അറബിക് ട്രാന്‍സ്‍ലേഷനില്‍ ബിരുദമോ ഡിപ്ലോമയോ അഭികാമ്യം.

25 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരിക്കണം. കൂടാതെ നല്ല ആശയ വിനിമയ പാടവവും വിവര്‍ത്തന പാടവവും വേണം. കംപ്യൂട്ടര്‍ ഉപയോഗിക്കാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പരിചയമുണ്ടായിക്കണമെന്നും എംബസി അറിയിച്ചു.

600 ഒമാനി റിയാലായിരിക്കും തുടക്ക ശമ്പളം. 600-18-870-26-1130-34-1470 എന്നതാണ് ശമ്പള സ്‍കെയില്‍. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ഖത്തറിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റിന് അവസരം

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒമാന്‍ റെസിഡന്റ് വിസ ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ക്ക് ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്‍കാന്‍ഡ് കോപ്പികള്‍, ഒമാന്‍ റെസിഡന്റ് വിസ, നേരത്തെ ജോലി ചെയ്‍തിരുന്ന സ്ഥലങ്ങളില്‍ നിന്നുള്ള റഫറന്‍സുകളുടെ പകര്‍പ്പ് എന്നിവ ഇ-മെയിലായി അയയ്ക്കാം. ഓഗസ്റ്റ് 25 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ