
കുവൈത്ത് സിറ്റി: സഹേൽ ഗവൺമെന്‍റ് ആപ്പിലെ സിവിൽ ഐഡി റെസിഡൻഷ്യൽ വിലാസം മാറ്റുന്നതിനുള്ള സേവനം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) താൽക്കാലികമായി നിർത്തിവച്ചു. കുവൈത്ത് പ്രവാസികൾക്കായി ഇലക്ട്രോണിക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ താൽക്കാലിക വിരാമം.
പ്രാദേശിക റിപ്പോർട്ട് അനുസരിച്ച്, ഓൺലൈൻ സേവനം മെച്ചപ്പെടുത്താൻ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നും സഹേൽ ആപ്പിലൂടെയും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വെബ്‌സൈറ്റിലൂടെയും ഇത് ഉടൻ പുനരാരംഭിക്കാൻ ലക്ഷ്യമിടുന്നുവെന്നും പറയുന്നു. അതുവരെ, താമസ വിലാസം മാറ്റാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഔദ്യോഗിക അപ്പോയിന്റ്മെന്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനാണ് നിര്‍ദ്ദേശം. തുടർന്ന് നേരിട്ട് അപേക്ഷകൾ പൂർത്തിയാക്കാൻ അവർക്ക് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻറെ സേവന കേന്ദ്രങ്ങളിൽ സന്ദർശിക്കാം. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നാല് സേവന കേന്ദ്രങ്ങളിൽ വിലാസം മാറ്റുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്, പ്രധാന കെട്ടിടം: ഉച്ചകഴിഞ്ഞ് 3:00 മുതൽ 7:00 വരെ, ജഹ്‌റ, അഹ്മദി കേന്ദ്രങ്ങൾ: രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ, ലിബറേഷൻ ടവർ: രാവിലെയും വൈകുന്നേരവും
ഓൺലൈൻ പ്രവർത്തനം നിർത്തിവച്ചത് താൽക്കാലികം മാത്രമാണെന്നും വരും ദിവസങ്ങളിൽ സേവനം ഇലക്ട്രോണിക് രീതിയിൽ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി. സഹേൽ ആപ്പ് സേവനം താൽക്കാലികമായി നിർത്തിവച്ചതിനെത്തുടർന്ന് നിരവധി താമസക്കാർ വിലാസം മാറ്റുന്നതിന് എത്തിയതിനാൽ, ബുധനാഴ്ചയും വ്യാഴാഴ്ചയും വൈകുന്നേരങ്ങളിൽ അതോറിറ്റിയുടെ പ്രധാന കെട്ടിടത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam