തൊഴില്‍ വിസ പുതുക്കാന്‍ നെഞ്ചിന്റെ എക്സ്റേ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി

By Web TeamFirst Published Apr 13, 2019, 7:17 PM IST
Highlights

വിസ പുതുക്കാന്‍ എക്സ്റേ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയത് അറിയാതെ നിരവധി പേര്‍ ദിവസവും മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളിലെത്തി മടങ്ങാറുണ്ട്. മെഡിക്കല്‍ പരിശോധനയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ എക്സ്റേ എടുക്കണം.

മസ്കത്ത്: ഒമാനില്‍ തൊഴില്‍ വിസ പുതുക്കാന്‍ നെഞ്ചിന്റെ എക്സ്റേ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി. ഏപ്രില്‍ ഒന്നു മുതലാണ് പുതിയ നിബന്ധന പ്രാബല്യത്തില്‍ വന്നത്. വിദേശികളുടെ വിസ പുതുക്കാന്‍ മെഡിക്കല്‍ പരിശോധനയ്ക്കും രക്ത പരിശോധനയ്ക്കും പോകുമ്പോള്‍ എക്സ് റേ റിപ്പോര്‍ട്ട് കൂടി നല്‍കണം.

വിസ പുതുക്കാന്‍ എക്സ്റേ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയത് അറിയാതെ നിരവധി പേര്‍ ദിവസവും മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളിലെത്തി മടങ്ങാറുണ്ട്. മെഡിക്കല്‍ പരിശോധനയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ എക്സ്റേ എടുക്കണം. അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നാണ് എക്സ്റേ എടുക്കേണ്ടത്. വിസ മെഡിക്കല്‍ പരിശോധന നടത്താന്‍ അനുമതിയുള്ള സെന്ററുകളില്‍ എക്സ്റേയും എടുക്കാം. എക്സ്റേ എടുക്കുന്നതിനൊപ്പം ഫോട്ടോയും വിരലടയാളവും കൂടി സെന്ററുകളില്‍ രേഖപ്പെടുത്തും. എക്സ്റേക്ക് അധികൃതര്‍ ഏകീകൃത ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല.

click me!