ഷാര്‍ജയില്‍ കുട്ടികള്‍ക്കും ഇ-സ്‍കൂട്ടറുകള്‍ ഓടിക്കാന്‍ അനുമതി

Published : Aug 24, 2021, 11:09 PM IST
ഷാര്‍ജയില്‍ കുട്ടികള്‍ക്കും ഇ-സ്‍കൂട്ടറുകള്‍ ഓടിക്കാന്‍ അനുമതി

Synopsis

ഇ-സ്‍കൂട്ടറുകള്‍ ഓടിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് അവബോധം പകരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. 

ഷാര്‍ജ: 14 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഷാര്‍ജയില്‍ ഇ-സ്‍കൂട്ടറുകള്‍ ഓടിക്കാന്‍ അനുമതി നല്‍കി. ഹെല്‍മറ്റ് ധരിക്കുകയും മുന്നിലെയും പിന്നിലെയും ലൈറ്റുകള്‍ ഓണ്‍ ചെയ്യുകയും വേണം. പ്രത്യേക ലേനുകളിലൂടെ മാത്രമേ ഇ-സ്‍കൂട്ടറുകള്‍ ഓടിക്കാവൂ എന്നും നിര്‍ദിഷ്‍ട സ്ഥലങ്ങളില്‍ മാത്രമേ അവ പാര്‍ക്ക് ചെയ്യാവൂ എന്നും അറിയിച്ചിട്ടുണ്ട്. 

ഇ-സ്‍കൂട്ടറുകള്‍ ഓടിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് അവബോധം പകരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. കാറുകള്‍ക്കായുള്ള പൊതു നിരത്തുകളിലൂടെ ഓടിക്കുന്നത് കാരണമാണ് ഇ-സ്‍കൂട്ടര്‍ അപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നതെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ