Entry to Harams : അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരു ഹറമുകളില്‍ പ്രവേശിക്കാം

Published : Mar 12, 2022, 07:00 AM IST
Entry to Harams : അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരു ഹറമുകളില്‍ പ്രവേശിക്കാം

Synopsis

ഉംറക്കും മദീനയിലെ റൗദയിലുള്ള നമസ്‌കാരത്തിനും അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് അനുമതിയില്ല.

മക്ക: അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് (children) രക്ഷിതാക്കളോടൊപ്പം മക്ക, മദീന (Makkah and Medina) ഇരു ഹറമുകളില്‍ പ്രവേശിക്കാം. സൗദി ഹജ്ജ് ഉംറ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയും മന്ത്രാലയ വക്താവുമായ എഞ്ചിനീയര്‍ ഹിഷാം ബിനു അബ്ദുല്‍ മുനീമാണ് ഇക്കാര്യം അറിയിച്ചത്.

അതേസയം ഉംറക്കും മദീനയിലെ റൗദയിലുള്ള നമസ്‌കാരത്തിനും അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് അനുമതിയില്ല. സൗദിക്ക് അകത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇരുഹറം പള്ളികളില്‍ പ്രവേശിക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല. എന്നാല്‍ നിലവിലെ കൊവിഡ് ബാധിതര്‍ക്കും കൊവിഡ് രോഗികളുമായി ഇടപഴകിയവര്‍ക്കും പ്രവേശനാനുമതി ഇല്ല.  

വേര്‍പെടുത്തിയ ഡോക്ടറെ കാണാന്‍ 12 വര്‍ഷത്തിന് ശേഷം ജോര്‍ദാനിയന്‍ സയാമീസുകളെത്തി

 മക്ക, മദീന ഹറമുകളിൽ പ്രവേശിക്കാൻ കോവിഡ് സാഹചര്യത്തിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയ ഇമ്യൂൺ സ്റ്റാറ്റസ് പരിശോധന പിൻവലിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം  അറിയിച്ചിട്ടുണ്ട്. ഇരുഹറമുകളിലും നിലവിലുണ്ടായിരുന്ന ആരോഗ്യ മുൻകരുതൽ നടപടികളെല്ലാം പിൻവലിച്ചത് സംബന്ധിച്ച് ട്വീറ്ററിൽ പോസ്റ്റ് ചെയ്ത സർക്കുലറിലാണ് ഇക്കാര്യവും പറയുന്നത്. 

വിദേശത്ത് നിന്ന് വരുന്നവർക്ക് ഉംറ പെർമിറ്റ് ലഭിക്കുന്നതിനും ഇമ്യൂൺ സ്റ്റാറ്റസ് ആവശ്യമില്ല. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ, ഹോം ക്വാറന്റീൻ, പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നീ നിബന്ധനകളും ഒഴിവാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് മുൻകരുതൽ നടപടികളിൽ ഇളവ് നൽകി കഴിഞ്ഞയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. 

ഇതേതുടർന്ന് ഇരുഹറമുകളിലെ പ്രവേശനത്തിനും ഉംറനിർവഹണത്തിനും ഹറമുകളിലെ നമസ്കാരത്തിനുമുള്ള പെർമിറ്റ് ലഭിക്കാനും ഏർപ്പെടുത്തിയിരുന്ന ആരോഗ്യ മുൻകരുതൽ നടപടികളിലും നിബന്ധനകളിലും ഹജ്ജ് ഉംറ മന്ത്രാലയവും ഇരുഹറം കാര്യാലയവും ഇളവ് വരുത്തിയിരുന്നു. ഹറമുകളിൽ സാമൂഹിക അകലം പാലിക്കൽ, മസ്ജിദുൽ ഹറാമിലെ പ്രാർഥനക്കും മസ്ജിദുന്നബവി സന്ദർശനത്തിനും പെർമിറ്റ് നേടൽ എന്നീ നിബന്ധനകളും ഒഴിവാക്കിയിരുന്നു.

റിയാദ്: റിയാദ് (Riyadh) പെട്രോളിയം സംസ്‌കരണ ശാലയ്ക്ക് (petroleum  refinery) നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി സൗദി ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.40 ന് ആണ് റിഫൈനറിക്കു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായത് (drone attack). ആക്രമണത്തില്‍ റിഫൈനറിയില്‍ നേരിയ തോതിലുള്ള അഗ്‌നിബാധയുണ്ടായി. ഇത് ഉടന്‍ തന്നെ നിയന്ത്രണ വിധേയമാക്കി. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല. റിഫൈനറിയുടെ പ്രവര്‍ത്തനത്തെയോ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണത്തെയോ ഡ്രോണ്‍ ആക്രമണം ബാധിച്ചിട്ടുമില്ല. 

ഭീരുത്വമാര്‍ന്ന ഈ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ തന്ത്രപ്രധാന സ്ഥാപനങ്ങള്‍ക്കും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ആവര്‍ത്തിച്ച് നടത്തുന്ന ഇത്തരം ഭീകരാക്രമണങ്ങളിലൂടെ സൗദി അറേബ്യയെ മാത്രമല്ല ലക്ഷ്യമിടുന്നത്, മറിച്ച്, ആഗോള തലത്തില്‍ ഊര്‍ജ വിതരണ സ്ഥിരതയെയും സുരക്ഷയെയും ഇതുവഴി ആഗോള സമ്പദ്വ്യവസ്ഥയില്‍ പ്രതികൂല സ്വാധീനം ചെലുത്താനുമാണ് ഉന്നംവെക്കുന്നത്. ഇത്തരം നശീകരണ, ഭീകരാക്രണങ്ങള്‍ക്കെതിരെ ലോക രാജ്യങ്ങളും സംഘടനകളും ശക്തമായി നിലയുറപ്പിക്കുകയും ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളവരെയും അവരെ പിന്തുണക്കുന്നവരെയും തടയുകയും വേണമെന്ന് ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ഊര്‍ജ മന്ത്രാലയം സൂചന നല്‍കിയിട്ടില്ല. ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ സൗദി അറേബ്യക്കു നേരെ ആവര്‍ത്തിച്ച് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ