
റിയാദ്: ഔദ്യോഗിക സന്ദർശനത്തിനായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് സൗദിയിലെത്തി. ബുധനാഴ്ച വൈകീട്ടാണ് ചൈനീസ് പ്രസിഡന്റ് സൗദി തലസ്ഥാനമായ റിയാദിലെത്തിയത്. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ചൈനീസ് പ്രസിഡന്റിനെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്‍, പൊതുനിക്ഷേപ ഫണ്ട് ഗവർണർ യാസർ ബിൻ ഉസ്മാൻ അൽറുമയാൻ, ചൈനയിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ ബിൻ അഹമ്മദ് അൽഹർബി, സൗദിയിലെ ചൈനീസ് അംബാസഡർ ചെൻ വീക്കിങ് എന്നിവർ ചേർന്നു സ്വീകരിച്ചു.
സൗദി അറേബ്യയും ചൈനയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും വിശിഷ്ടമായ പങ്കാളിത്തവും വർധിപ്പിക്കുന്നതിന് സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ചൈനീസ് പ്രസിഡൻറ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി സൗദിയിലെത്തിയത്. സന്ദർശനത്തിനിടയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിൽ ഇരു രാഷ്ട്രതലവന്മാർ ചേർന്ന സൗദി - ചൈനീസ് ഉച്ചകോടി നടക്കും. ഉച്ചകോടിക്കിടെ 11,000 കോടി റിയാലിന്റെ വിവിധ കരാറുകളിൽ ഒപ്പുവെക്കും. കൂടാതെ വിവിധ മേഖലകളിൽ സഹകരണ കരാറുകളിൽ ഒപ്പുവെക്കും.
പ്രവാസികള്‍ ശ്രദ്ധിക്കുക; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് ടെര്‍മിനല്‍ മാറ്റം
റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് ടെര്‍മിനല്‍ മാറ്റം. ഡിസംബര്‍ 12 തിങ്കളാഴ്‍ച മുതല്‍ സര്‍വീസുകള്‍ രണ്ടാം ടെര്‍മിനലിലേക്ക് മാറ്റുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഉച്ചയ്‍ക്ക് 12 മണി മുതല്‍ ടെര്‍മിനല്‍ മാറ്റം പ്രാബല്യത്തില്‍ വരും.
റിയാദ് വിമാനത്താവളത്തില്‍ പുതിയ രണ്ട് ടെര്‍മിനലുകള്‍ കൂടി തുറന്നതോടെ നടപ്പാക്കുന്ന ടെര്‍മിനല്‍ മാറ്റങ്ങളുടെ ഭാഗമായാണ് ഇത്. ഡിസംബര്‍ 12 തിങ്കളാഴ്‍ച റിയാദില്‍ നിന്നുള്ള എഐ 921 മുംബൈ - ഡല്‍ഹി സര്‍വീസുകള്‍ രണ്ടാം ടെര്‍മിനലില്‍ നിന്നും, റിയാദില്‍ നിന്നുള്ള എഐ 941 ഹൈദരാബാദ് - മുംബൈ സര്‍വീസ് ഒന്നാം ടെര്‍മിനലില്‍ നിന്നുമായിരിക്കും പുറുപ്പെടുകയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
Read also: സൗദി അറേബ്യയില്‍ ഹെഡ് നഴ്‌സ് നിയമനം; നോര്‍ക്ക റൂട്ട്സ് മുഖേന ഇപ്പോള്‍ അപേക്ഷിക്കാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam