ഒമാനിലെ ക്രിസ്ത്യൻ ദേവാലയങ്ങളും ക്ഷേത്രങ്ങളും വീണ്ടും തുറക്കുന്നു; കര്‍ശന കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം

Published : Jun 11, 2021, 03:46 PM IST
ഒമാനിലെ ക്രിസ്ത്യൻ ദേവാലയങ്ങളും ക്ഷേത്രങ്ങളും വീണ്ടും തുറക്കുന്നു; കര്‍ശന കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം

Synopsis

പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ ദർസെയ്റ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും, മസ്കറ്റിലെ ശ്രീ ശിവക്ഷേത്രവും ജൂൺ 12 ശനിയാഴ്ച ആരാധനക്കായി തുറക്കും. ജൂൺ 13 ഞാറാഴ്ച മുതൽ ഒമാനിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും ആരാധനകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

മസ്‍കത്ത്: ഒമാനിൽ ഏപ്രിൽ മൂന്നു മുതൽ താൽക്കാലികമായി ആരാധനകൾ നിർത്തിവെച്ചിരുന്ന ക്ഷേത്രങ്ങളും പള്ളികളും വിശ്വാസികൾക്കായി വീണ്ടും തുറന്നു കൊടുക്കുന്നു. പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ ദർസെയ്റ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും, മസ്കറ്റിലെ ശ്രീ ശിവക്ഷേത്രവും ജൂൺ 12 ശനിയാഴ്ച ആരാധനക്കായി തുറക്കും.

ദാർസൈത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശനിയാഴ്ച  രാവിലെ 06:30ന് പൂജാ കർമ്മങ്ങൾ ആരംഭിക്കും. മസ്‌കത്തിലെ ശിവ ക്ഷേത്രത്തിൽ  ആറു മണിയോടെ തന്നെ പൂജകൾ ആരംഭിക്കുമെന്നും ക്ഷേത്ര ഭാരവാഹികളുടെ അറിയിപ്പിൽ പറയുന്നു. ജൂൺ 13 ഞാറാഴ്ച മുതൽ ഒമാനിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും ആരാധനകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

12 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്കും 65 വയസിനു മുകളിൽ പ്രായമായ മുതിർന്നവർക്കും ദേവാലയങ്ങളിൽ പ്രവേശനമില്ല എന്നു തുടങ്ങി കർശനമായ നിരവധി  നിബന്ധനകളോടു കൂടിയാണ്  റൂവി പീറ്റർ ആൻഡ് പോൾ ദേവാലയം ആരാധനക്കായി തയ്യാറാക്കുന്നതെന്ന് വിശ്വാസികൾക്കായി പുറത്തിറിക്കിയിരിക്കുന്ന പ്രസ്താവനയിൽ പറയുന്നു. ദേവാലയങ്ങളിൽ എത്തുന്നവർ നിർബന്ധമായും മാസ്‌ക്കുകൾ ധരിക്കണമെന്നും സാമൂഹ്യ അകലം  പാലിക്കുന്നതില്‍ വീഴ്‍ച വരുത്തരുതെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ