
അബുദാബി: സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി യുഎഇയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍ നടത്തി. കൊവിഡ് പശ്ചാത്തലത്തില്‍ കുറച്ച് വിശ്വാസികളെ മാത്രമാണ് പള്ളികളില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ പേരും പ്രാര്‍ത്ഥനയും ചടങ്ങുകളും വീടുകളിലിരുന്ന് തത്സമയം കാണുകയായിരുന്നു.
ഭൂരിഭാഗം പള്ളികളിലും യൂ ട്യൂബ് ലൈവിലൂടെ ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്തു. അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. ബെന്നി മാത്യു മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കുരിശു വഹിച്ച് ദേവാലയാങ്കണത്തില്‍ നടന്ന പ്രദക്ഷിണത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിശ്വാസികള്‍ മാത്രമാണ് പങ്കെടുത്തത്. റാസല്‍ഖൈമ സെന്റ് ഗ്രിഗോറിയസ് യാക്കോബൈറ്റ് സിറിയന്‍ ചര്‍ച്ചില്‍ വികാരി ഫാ. സിജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടന്നു. ഫുജൈറ സെന്റ് പീറ്റേഴ്‌സ് ജെ എസ് ഒ പള്ളിയില്‍ നടന്ന ചടങ്ങിന് വികാരി ഫാ. സാജേ പി മാത്യു നേതൃത്വം നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam