ഒമാനില്‍ പത്ത് മാസങ്ങള്‍ക്ക് ശേഷം ചര്‍ച്ചുകളും ക്ഷേത്രങ്ങളും തുറക്കുന്നു

By Web TeamFirst Published Dec 26, 2020, 12:03 PM IST
Highlights

കര്‍ശനമായ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടാണ് ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കിയത്. ശനിയാഴ്‍ച മുതലാണ് ക്ഷേത്രങ്ങളില്‍ ആരാധനകള്‍ നടത്താന്‍ അനുവദിച്ചിരിക്കുന്നത്.

മസ്‍കത്ത്: പത്ത് മാസത്തോളം അടച്ചിട്ടിരുന്ന ഒമാനിലെ ചര്‍ച്ചുകളും ക്ഷേത്രങ്ങളും തുറന്നു. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ശനമായ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടാണ് ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കിയത്. ശനിയാഴ്‍ച മുതലാണ് ക്ഷേത്രങ്ങളില്‍ ആരാധനകള്‍ നടത്താന്‍ അനുവദിച്ചിരിക്കുന്നത്. ദര്‍സൈത്തിലെ ശ്രീകൃഷ്ണ ക്ഷേത്രവും മസ്‍കത്തിലെ ശ്രീ ശിവ ക്ഷേത്രവും കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് തുറക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. മാസ്‍ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമടക്കമുള്ള എല്ലാ നിബന്ധനകളും പാലിച്ചിരിക്കുകയും വേണം. അതേസമയം ക്രിസ്‍മസ് ദിനത്തിലെ പ്രാര്‍ത്ഥനകള്‍ നടത്താന്‍ രാജ്യത്തെ ചര്‍ച്ചുകള്‍ക്ക് അനുമതി നല്‍കയിരുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉള്‍പ്പെടെ സജ്ജീകരിച്ചാണ് വിശ്വാസികളെ റുവിയിലെ ചര്‍ച്ചില്‍ പ്രവേശിപ്പിച്ചത്.
 

click me!