യുഎഇയില്‍ പര്‍വ്വതത്തിന് മുകളില്‍ നിന്ന് വീണ യുവാവിനെ രക്ഷപ്പെടുത്തി സിവില്‍ ഡിഫന്‍സ്

Published : Sep 12, 2021, 10:57 AM IST
യുഎഇയില്‍ പര്‍വ്വതത്തിന് മുകളില്‍ നിന്ന് വീണ യുവാവിനെ രക്ഷപ്പെടുത്തി സിവില്‍ ഡിഫന്‍സ്

Synopsis

ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി. സ്‌ട്രെച്ചറും കയറും ഉപയോഗിച്ച് യുവാവിനെ രക്ഷപ്പെടുത്തി.

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ജബല്‍ ജെയ്‌സ് മലമുകളില്‍ നിന്ന് താഴേക്ക് വീണ അറബ് വംശജനെ റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി. ശനിയാഴ്ചയാണ് 33കാരനായ യുവാവ് പര്‍വ്വതത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണത്.

മലമുകളില്‍ നിന്ന് അറബ് യുവാവ് താഴേക്ക് വീണതായി രാവിലെ 7.25നാണ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മൊഹമ്മദ് അബ്ദുള്ള അല്‍ സാബി പറഞ്ഞു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി. സ്‌ട്രെച്ചറും കയറും ഉപയോഗിച്ച് യുവാവിനെ രക്ഷപ്പെടുത്തി. പരിക്കേറ്റ ഇയാളെ നാഷണല്‍ ആംബുലന്‍സിന്റെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കകുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സംഘത്തെ ബ്രിഗേഡിയര്‍ ജനറല്‍ അല്‍ സാബി അഭിനന്ദിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ