കുവൈത്തിൽ ചൊവ്വാഴ്ച മുതൽ കാലാവസ്ഥയിൽ മാറ്റം; മുന്നറിയിപ്പുമായി അധികൃത‍ർ

Published : Mar 02, 2025, 04:10 PM IST
കുവൈത്തിൽ ചൊവ്വാഴ്ച മുതൽ കാലാവസ്ഥയിൽ മാറ്റം; മുന്നറിയിപ്പുമായി അധികൃത‍ർ

Synopsis

ചൊവ്വാഴ്ച ഉച്ച മുതൽ വ്യാഴാഴ്ച വരെ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്. പകൽ സമയത്ത് കാലാവസ്ഥ മിതമായിരിക്കുമെന്നും രാത്രിയിൽ തണുപ്പ് കൂടുമെന്നും കാലാവസ്ഥ വിദഗ്ധൻ അൽ ഖറാവി പറഞ്ഞു. ചൊവ്വാഴ്ച ഉച്ച മുതൽ വ്യാഴാഴ്ച വരെ മഴ പെയ്യാനുള്ള സാധ്യത വർദ്ധിക്കുമെന്നും ചില പ്രദേശങ്ങളിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ടെന്നും മേഘങ്ങൾ രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ വർഷം റമദാൻ മാസത്തിലെ കാലാവസ്ഥ പൊതുവെ വസന്തകാലത്തിന് സമാനമാണെന്ന് കാലാവസ്ഥാ പ്രവചന വിദഗ്ധൻ ഇസാ റമദാൻ പറഞ്ഞു. രാത്രിയിൽ തണുത്ത കാലാവസ്ഥ തുടരുന്നതോടെയാണ് മാസം ആരംഭിക്കുന്നത്.  പകൽ സമയത്ത് ക്രമേണ കാലാവസ്ഥ മിതമാകും. ആദ്യ ആഴ്ചയിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടുകയും ഒറ്റപ്പെട്ട മഴയ്ക്കും മൂടൽമഞ്ഞിനും ഉയർന്ന ഈർപ്പത്തിനും സാധ്യതയുണ്ട്. അടുത്ത വാരാന്ത്യത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. പകൽ സമയത്ത് രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ചകളിൽ താപനില ക്രമേണ ഉയരാൻ തുടങ്ങും. രാത്രിയിൽ തണുപ്പ് അനുഭവപ്പെടുകയും ഇടയ്ക്കിടെ മഴയ്ക്ക് സാധ്യതയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേ‌‌ർത്തു.

Read Also -  പ്രവാസി മലയാളികളേ ഇൻഡിഗോയുടെ കിടിലൻ പ്രഖ്യാപനം; ഇനി നേരിട്ട് പറക്കാം, കൊച്ചിയിൽ നിന്ന് പുതിയ സർവീസ് തുടങ്ങും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ