
മസ്കറ്റ്: മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ ഒരു വർഷം നീണ്ടുനിന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ശനിയാഴ്ച മാർച്ച് ഒന്നിന് വൈകിട്ട് ആറ് മണി മുതൽ റൂവി സെന്റ് തോമസ് ദേവാലയത്തിൽ വെച്ച് നടത്തുമെന്ന് ഇടവക ഭരണസമതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പൊതുസമ്മേളനം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 22-ാമത് മെത്രാപ്പോലീത്തായും സഭയുടെ പരാമാധ്യക്ഷനുമായ ഡോ. തിയോഡോഷ്യസ്സ് മാർത്തോമ്മാ മെത്രപ്പോലിത്താ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ക്യഷി വകുപ്പ് മന്ത്രി പി പ്രസാദ് മുഖ്യാതിഥിയായിരിക്കും. ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ. യുയാകീം മാർ കൂറിലോസ് സഫ്രഗൻ മെത്രപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാര അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് കിംജി, പി.സി .ഒ ലീഡ് പാസ്റ്റർ മിറ്റ്ചൽ ഫോർഡ്, ഒമാൻ കാൻസർ അസോസിയേഷൻ പ്രസിഡന്റ് ഡോ. വാഹീദ് അലി സൈദ് അൽ ഖറൂഷി, ഒമാനിലെ ഇന്ത്യൻ എംബസി പ്രതിനിധി, തുടങ്ങി ആത്മീയ, സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ വിശിഷ്ട അതിഥികളായി പങ്കെടുക്കും. സുവർണ്ണ ജൂബിലി ചെയർമാൻ റവ. സാജൻ വർഗീസ്, വൈസ് ചെയർമാൻ റവ. ഒബൈദ് സാമുവേൽ, സുവർണ്ണ ജൂബിലി ജനറൽ കൺവീനർ ബിനു എം ഫിലിപ്പ്, ജോയിന്റ് കൺവീനർ ഫിലിപ്പ് കുര്യൻ, ജൂബിലി പ്രോഗ്രാം കൺവീനർ സ്റ്റാൻലി വി സണ്ണി, ഇടവക സെക്രട്ടറി ബിനു ഫിലിപ്പ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ