യുഎഇയിൽ ഇന്ന് മേ​ഘാവൃതമായ അന്തരീക്ഷം, നേരിയ മഴയ്ക്കും സാധ്യത

Published : Mar 05, 2025, 11:12 AM IST
യുഎഇയിൽ ഇന്ന് മേ​ഘാവൃതമായ അന്തരീക്ഷം, നേരിയ മഴയ്ക്കും സാധ്യത

Synopsis

അൽ സില, അൽ വുഹൈദ, അൽ ദഫ്ര പ്രദേശങ്ങളിൽ ഇന്ന് രാവിലെ മഴ ലഭിച്ചിട്ടുണ്ട്

ദുബൈ: യുഎഇയിൽ ഇന്ന്  മേ​ഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ പകൽ സമയത്ത് നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ട്. അൽ സില, അൽ വുഹൈദ, അൽ ദഫ്ര പ്രദേശങ്ങളിൽ ഇന്ന് രാവിലെ മഴ ലഭിച്ചിട്ടുണ്ട്.

ഇന്ന് യുഎഇയിലെ മിക്ക ഭാ​ഗങ്ങളിലും മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗത്തിൽ വീശുന്ന കാറ്റുണ്ടാകുമെന്നും  പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ കലരാൻ സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തീരദേശ മേഖലകളിലെ ഏറ്റവും കൂടിയ താപനില 27 മുതൽ 30 ഡി​ഗ്രി സെൽഷ്യസ് വരെയും ഏറ്റവും കുറഞ്ഞ താപനില 14 മുതൽ 19 ​ഡി​ഗ്രി സെൽഷ്യസ് വരെയുമായിരിക്കും. അറേബ്യൻ ​ഗൾഫ് കടൽ പ്രക്ഷുബ്ദമാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

read more: താമസസ്ഥലത്ത് വെച്ച് രക്തസമ്മർദം ഉയർന്നു; 13 ദിവസം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ പ്രവാസി മലയാളി മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ