താമസസ്ഥലത്ത് വെച്ച് രക്തസമ്മർദം ഉയർന്നു; 13 ദിവസം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ പ്രവാസി മലയാളി മരിച്ചു

Published : Mar 04, 2025, 05:32 PM IST
താമസസ്ഥലത്ത് വെച്ച് രക്തസമ്മർദം ഉയർന്നു; 13 ദിവസം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ പ്രവാസി മലയാളി മരിച്ചു

Synopsis

താമസസ്ഥലത്ത് വെച്ചാണ് രക്തസമ്മർദം ഉയർന്നത്. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദ്: രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. കണ്ണൂർ കരിമ്പം കുറുമാതൂർ കൊണിയൻകണ്ടി ഹൗസിൽ  പ്രകാശൻ (48) ആണ് ഈ മാസം ഒന്നിന് മരിച്ചത്. റിയാദിൽ നിന്ന് 70 കിലോമീറ്ററകലെ മുസാഹ്മിയയിൽ ഗ്ലാസ് കടയിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ താമസസ്ഥലത്ത് വെച്ചാണ് രക്തസമ്മർദം ഉയർന്നത്. 

ഉടനെ മുസാഹ്മിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധചികിത്സക്കായി ശുമൈസിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 13 ദിവസം ഇവിടെ വിവിധ ശസ്ത്രക്രിയകൾക്ക് വിധേയനായി അബോധാവസ്ഥയിൽ തുടർന്നു. അതിനിടയിലാണ് മരണം. ഭാര്യ: ടി.കെ. മഞ്ജുള, മക്കൾ: ആവണി (18), ആദിത് (13). മൃതദേഹം ചൊവ്വാഴ്ച രാത്രി 11.55-ന് കൊണ്ടുപോകുന്ന മൃതദേഹം ബുധനാഴ്ച രാവിലെ 7.10ന് കോഴിക്കോട് വിമാനത്താവളത്തിലെത്തും.

Read Also -  30 വർഷത്തിലേറെ നീണ്ട പ്രവാസ ജീവിതം; മലയാളി സൗദിയിൽ നിര്യാതനായി

ഇതിനാവശ്യമായ നിയമനടപടിക്രമങ്ങൾ പൊതുപ്രവർത്തകൻ നാസർ കല്ലറയുടെ നേതൃത്വത്തിൽ ഒ.ഐ.സി.സി മുസാഹ്മിയ യൂനിറ്റ്പ്രവർത്തകരായ ജയൻ മാവിള, ശ്യാംകുമാർ അഞ്ചൽ എന്നിവരും പ്രകാശന്‍റെ സ്പോൺസറും സുഹൃത്തുക്കളും ചേർന്നാണ് പൂർത്തീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം