സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ നവകേരള നിര്‍മ്മിതിയിലും സജീവമാകണമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Oct 19, 2018, 7:23 PM IST
Highlights

ഏറ്റവും പുതിയ വിവരമനുസരിച്ച് അരലക്ഷം കോടിയിലധികം രൂപയുണ്ടെങ്കിലേ പുതിയ കേരളം നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഴയ കേരളം പുനഃസൃഷ്ടിക്കാനാല്ല, നവകേരള നിര്‍മ്മിതിക്കാണ് ഊന്നല്‍ നല്‍കുന്നത്. 

ദുബായ്: കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ നവകേരള നിര്‍മ്മിതിയിലും സജീവ പങ്കാളിത്തം വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായില്‍ ഇന്ത്യന്‍ ബിസിനസ് കൂട്ടായ്മ സംഘടിപ്പിച്ച ബിസിനസ് മീറ്റില്‍ വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറ്റവും പുതിയ വിവരമനുസരിച്ച് അരലക്ഷം കോടിയിലധികം രൂപയുണ്ടെങ്കിലേ പുതിയ കേരളം നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഴയ കേരളം പുനഃസൃഷ്ടിക്കാനാല്ല, നവകേരള നിര്‍മ്മിതിക്കാണ് ഊന്നല്‍ നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി തയ്യാറാക്കിയ പദ്ധതികളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ നവകേരള പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ യോഗത്തില്‍ അവതരിപ്പിച്ചു.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍സൃഷ്ടിക്കാനായി അവരവര്‍ക്ക് സാധ്യമാകുന്ന പദ്ധതികള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വീടുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍, റോഡ് തുടങ്ങിയവ നിര്‍മ്മിച്ച് നല്‍കാനുള്ള പദ്ധതികള്‍ പ്രവാസികള്‍ക്ക് ഒറ്റയ്ക്കും കൂട്ടായും ഏറ്റെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വലിയ പദ്ധതികളില്‍ മുതല്‍മുടക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ന് രാത്രി ദുബായ് അല്‍ നസ്ര്‍ ലെഷര്‍ലാന്റില്‍ നടക്കുന്ന പൊതുപരിപാടിയില്‍ മുഖ്യമന്ത്രി മലയാളികളെ അഭിസംബോധന ചെയ്യും. മൂവായിരത്തോളം മലയാളികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

click me!