സ്കൂള്‍ വിട്ടുവരുന്ന മക്കള്‍ക്ക് സര്‍പ്രൈസുമായി കാത്തിരിക്കുന്ന പ്രവാസി; വീഡിയോ യുട്യൂബില്‍ തരംഗമാവുന്നു

Published : Oct 19, 2018, 05:53 PM IST
സ്കൂള്‍ വിട്ടുവരുന്ന മക്കള്‍ക്ക് സര്‍പ്രൈസുമായി കാത്തിരിക്കുന്ന പ്രവാസി; വീഡിയോ യുട്യൂബില്‍ തരംഗമാവുന്നു

Synopsis

യുട്യൂബ് ട്രെന്‍ഡിങ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രണ്ട് മിനിറ്റില്‍ താഴെ മാത്രമുള്ള ഈ വീഡിയോ. രണ്ട് ലക്ഷത്തോളം പേര്‍ ഇതിനോടകം ഇത് കണ്ടുകഴിഞ്ഞു.

കഠിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ ഓരോ പ്രവാസിയേയും വേദനിപ്പിക്കുന്നത് പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കേണ്ടിവരുന്ന ഏകാന്തതയാണ്. ചുറ്റും എത്രകൂട്ടുകാരുണ്ടെങ്കിലും നാട്ടിലേക്ക് പോകാന്‍ അടുത്ത അവധിക്കുള്ള ദിവസങ്ങളെണ്ണി കാത്തിരിക്കുന്നവരാണ് മിക്ക പ്രവാസികളും. സദാസമയവും നാട്ടിലെ കാര്യങ്ങളും ഉറ്റവരുടെ വിശേഷങ്ങളും മനസിലേറ്റി നടക്കുന്നവര്‍ക്ക് നാട്ടിലെത്തി പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്ന നിമിഷം പറഞ്ഞറിയാക്കാനാവാത്ത അനുഭൂതി സമ്മാനിക്കും. തിരിച്ച് യാത്രക്കായുക്കുന്ന പ്രിയപ്പെട്ടവരുടെ, പ്രത്യേകിച്ചും മക്കളുടെ മുഖത്തെ വിഷാദത്തേക്കാള്‍ വലിയൊരു നൊമ്പരവുമില്ല.

വിദേശത്ത് നിന്ന് മക്കളെ അറിയിക്കാതെ വീട്ടിലെത്തിയ അച്ഛന്‍ സ്കൂള്‍ വിട്ടുവരുമ്പോള്‍ അവര്‍ക്കായി കാത്തിരിക്കുന്ന ഒരു വീഡിയോ യുട്യൂബില്‍ വൈറലാവുകയാണ്. വീട്ടിലേക്കുള്ള വഴിയില്‍ മക്കളെ അച്ഛന്‍ കാത്തുനില്‍ക്കുന്നു. പെട്ടന്നുണ്ടായ സന്തോഷത്തില്‍ അല്‍പ്പനേരം ശങ്കിച്ച് നില്‍ക്കുന്ന മകള്‍ ഓടിയെത്തി അച്ഛനെ കെട്ടിപ്പിടിക്കുന്നു. യുട്യൂബ് ട്രെന്‍ഡിങ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രണ്ട് മിനിറ്റില്‍ താഴെ മാത്രമുള്ള ഈ വീഡിയോ. രണ്ട് ലക്ഷത്തോളം പേര്‍ ഇതിനോടകം ഇത് കണ്ടുകഴിഞ്ഞു.

പ്രവാസികളുടെ കണ്ണുനീരാണ് വീഡിയോയുടെ കമന്റ് ബോക്സിലും നിറയുന്നത്. വീഡിയോ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു