
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷദിനങ്ങളിൽ തണുത്ത കാലാവസ്ഥയും മഞ്ഞും അനുഭവപ്പെടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ ആയിരിക്കും. പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഇത് തണുത്ത കാലാവസ്ഥയുടെ പ്രതീതി വർദ്ധിപ്പിക്കുകയും കാർഷിക, മരുഭൂമി പ്രദേശങ്ങളിൽ മഞ്ഞ് വീഴാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.
നാളെയും മറ്റന്നാളും ശീത തരംഗത്തിൻ്റെ തോത് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടുത്ത വ്യാഴാഴ്ച മുതൽ താപനില ക്രമേണ ഉയരാൻ തുടങ്ങുമെന്നും ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ധാരാർ അൽ-അലി പറഞ്ഞു. കഴിഞ്ഞ 60 വർഷത്തിനിടയിലെ കാലാവസ്ഥാ ഡാറ്റ പ്രകാരം ഫെബ്രുവരിയിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളായിരിക്കും.
സൈബീരിയൻ ധ്രുവീയ കോൾഡ് വേവ് താപനില ഇടിവിന് കാരണമായി. മത്രബഹയിൽ - എട്ട് ഡിഗ്രി സെൽഷ്യസും സാൽമിയിൽ -6 ഡിഗ്രി സെൽഷ്യസും ആയിരുന്നു താപനില. കുവൈറ്റ് സിറ്റിയെ സംബന്ധിച്ചിടത്തോളം, താപനില 0 ഡിഗ്രി സെൽഷ്യസും യഥാർത്ഥ കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസും ആയിരുന്നുവെന്ന് കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാനും അറിയിച്ചു.
കുവൈത്ത് ദേശീയദിനം, ഇന്നും നാളെയും ആഘോഷം പൊടിപൊടിക്കും
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ