'ആരോഗ്യപരിപാലനത്തിന് വ്യായാമം'; കളർ റൺ കൂട്ടയോട്ടം ഇന്ന് റിയാദിൽ

By Web TeamFirst Published Oct 26, 2019, 12:28 AM IST
Highlights

‘റിയാദ് സീസൺ’ ആഘോഷ പരിപാടികളുടെ ഭാഗമായി വർണങ്ങളിൽ കുളിച്ച് ആയിരങ്ങൾ പങ്കെടുക്കുന്ന മാരത്തോൺ ഓട്ടം രാവിലെ എട്ടിന് റിയാദ് അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിലെ ബോളിയാർഡ് സ്ക്വയറിലാണ് നടക്കുക

റിയാദ്: ആരോഗ്യപരിപാലനത്തിൽ വ്യായാമത്തിനുള്ള പ്രാധാന്യവും പ്രസരിപ്പാർന്ന ജീവിതത്തിന്‍റെ വർണശബളിമയും വിളംബരം ചെയ്യുന്ന ‘കളർ റൺ’ കൂട്ടയോട്ട മത്സരം ശനിയാഴ്ച റിയാദിൽ. ‘റിയാദ് സീസൺ’ ആഘോഷ പരിപാടികളുടെ ഭാഗമായി വർണങ്ങളിൽ കുളിച്ച് ആയിരങ്ങൾ പങ്കെടുക്കുന്ന മാരത്തോൺ ഓട്ടം രാവിലെ എട്ടിന് റിയാദ് അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിലെ ബോളിയാർഡ് സ്ക്വയറിലാണ് നടക്കുക.

ജനറൽ എൻർടൈൻമെൻറ് അതോറ്റിറ്റിയാണ് പരിപാടിയുടെ സംഘാടകർ. മത്സരത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി ഫീസടച്ച് ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് ഹെഡ് ബാൻഡും ടീഷർട്ടും ചെസ്റ്റ് നമ്പറും ലോഗോയും അടങ്ങുന്ന കിറ്റുകളുടെ വിതരണവും വ്യാഴാഴ്ച മുതൽ ആരംഭിച്ചു.

50 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. www.ksa.thecolorrun.com എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഓട്ടത്തിൽ പങ്കെടുക്കാൻ ശനിയാഴ്ച രാവിലെ ഏഴോടെ ബോളിയാർഡ് സ്ക്വയറിലെത്തണം. 5 കിലോമീറ്റർ ദൂരത്തിലാണ് ഓട്ടം. നവംബർ രണ്ടിന് ജിദ്ദയിലും മത്സരം നടക്കും.

click me!