ഖത്തറിൽ ജുമുഅ സമയത്ത് വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ അടച്ചിടണം, 12 സ്ഥാപനങ്ങൾക്ക്‌ ഇളവ്

Published : Aug 19, 2025, 05:47 PM IST
commercial outlets in qatar

Synopsis

ജു​മു​അ​യു​ടെ ഒ​ന്നാ​മ​ത്തെ ബാ​ങ്കു മു​ത​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റാണ് സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടേണ്ടത്. 

ദോ​ഹ: വെ​ള്ളി​യാ​ഴ്ച പ്രാർത്ഥനാ സ​മ​യ​ത്ത് രാജ്യത്തെ വ്യാപാര, വ്യാവസായിക, പൊതുസ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തെക്കുറിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. ജു​മു​അ​യു​ടെ ഒ​ന്നാ​മ​ത്തെ ബാ​ങ്കു മു​ത​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ വാണിജ്യ വ്യവസായ സ്ഥാ​പ​ന​ങ്ങ​ൾ​ അടച്ചിടാൻ മന്ത്രാലയം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വ് ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചതോടെ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വന്നു.

അ​തേ​സ​മ​യം, പൊതുതാൽപര്യവും സമൂഹത്തിന്റെ ക്ഷേമവും പരിഗണിച്ച്, ചില സേവന മേഖലകൾക്ക് ഈ അടച്ചിടൽ ബാധകമായിരിക്കില്ല. ആ​ശു​പ​ത്രി​ക​ളും ഹോ​ട്ട​ലു​ക​ളു​മ​ട​ക്കം പന്ത്രണ്ട് അ​വ​ശ്യ സ​ർ​വി​സു​ക​ളെ ഈ നിയന്ത്രണത്തിൽ ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​ള​വു ന​ൽ​ക​പ്പെ​ട്ട​വ ഒ​ഴി​കെ​യു​ള്ള വാ​ണി​ജ്യ, വ്യ​വ​സാ​യ, പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​ല്ലാം ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്.

ആ​ശു​പ​ത്രി​ക​ൾ, ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ൾ, ഫാർമസികൾ, ഹോട്ടലുകളും താമസ സൗകര്യങ്ങളും, ഇന്ധന സ്റ്റേ​ഷ​നു​ക​ൾ, രാ​ജ്യ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന കവാടങ്ങളാ​യ വി​മാ​ന​ത്താ​വ​ള​ത്തി​ലും തു​റ​മു​ഖ​ത്തി​ലും ക​രാ​തി​ർ​ത്തി​യി​ലും സ്ഥിതി ചെയ്യുന്ന വാണിജ്യ സ്ഥാപനങ്ങൾ, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്പ​നി​ക​ൾ, വൈദ്യുത-ജലവൈദ്യുത ഉ​ൽ​പാ​ദ​ന യ​ന്ത്ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു കേ​ന്ദ്ര​ങ്ങ​ൾ, ബേ​ക്ക​റി​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​യും തു​റ​മു​ഖ​ങ്ങ​ളി​ലെ​യും എ​യ​ർ​ലൈ​ൻ ക​മ്പ​നി ഓ​ഫീ​സു​ക​ൾ, ഷി​ഫ്റ്റ് സം​വി​ധാ​ന​ത്തി​ൽ പൂ​ർ​ണ​സ​മ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, ക​ര-​ക​ട​ൽ-​ആ​കാ​ശ​മാ​ർ​ഗ​മു​ള്ള യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം, ച​ര​ക്കു​നീ​ക്കം, പൊ​തു​താ​ൽ​പ​ര്യാ​ർ​ഥം അ​ധി​കൃ​ത​ർ നി​ശ്ച​യി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യെ ഉ​ത്ത​ര​വി​ൽ നി​ന്നൊ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അ​തോ​റി​റ്റി​ക​ളും ത​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ തീ​രു​മാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഖത്തർ വാ​ണി​ജ്യ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'തോടിന് പകരം കറുത്ത തുകൽ', വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് ആമയെ ചെങ്കടലിൽ കണ്ടെത്തി
ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു