റെസിഡൻഷ്യൽ മേഖലകളിലെ വാണിജ്യ സ്ഥാപനങ്ങൾ രാത്രി 12 മണി വരെ മാത്രം, കർശന നിർദ്ദേശവുമായി കുവൈത്ത് മുനിസിപ്പാലിറ്റി

Published : Sep 25, 2025, 05:46 PM IST
kuwait

Synopsis

റെസിഡൻഷ്യൽ മേഖലകളിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് രാത്രി 12 മണി വരെ മാത്രം പ്രവർത്തനാനുമതി. ഈ തീരുമാനം റെസ്റ്റോറന്റുകൾക്കും ബാധകമാണ്. ഒന്നിലധികം കവാടങ്ങളും പ്രത്യേക സർവീസ് ഡോറുകളുമുള്ള കടകൾക്ക്, പ്രധാന വാതിലുകൾ അടച്ച ശേഷം ഓർഡർ ഡെലിവറിക്ക് അനുവാദം. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെയും സ്വകാര്യ റെസിഡൻഷ്യൽ ഏരിയകളിലുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് രാത്രി 12 മണിക്ക് ശേഷം പ്രവർത്തിക്കാൻ അനുമതിയില്ലെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഈ തീരുമാനം റെസ്റ്റോറന്റുകൾക്കും ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. റെസിഡൻഷ്യൽ മേഖലകളിലെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാത്രി 12 മണിവരെയായി നിജപ്പെടുത്തിക്കൊണ്ട് നഗരസഭ അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് പുറപ്പെടുവിച്ചു.

ഒന്നിലധികം കവാടങ്ങളും പ്രത്യേക സർവീസ് ഡോറുകളുമുള്ള കടകൾക്ക്, പ്രധാന വാതിലുകൾ അടച്ച ശേഷം ഓർഡർ ഡെലിവറിക്ക് മാത്രം അനുവാദമുണ്ട്. എന്നാൽ, ഈ സ്ഥാപനങ്ങൾക്ക് നേരിട്ടുള്ള വിൽപ്പന നടത്താനോ, പാർക്കിംഗ് ഏരിയകൾ പോലുള്ള പരിസരത്തിനുള്ളിൽ വെച്ച് ഡെലിവറി നടത്താനോ അനുമതിയില്ല. ഓർഡറുകൾ പുറത്ത് എത്തിച്ചു നൽകുക മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഈ പുതിയ സമയപരിധി റെസിഡൻഷ്യൽ പ്രദേശങ്ങളിലെ താമസക്കാരുടെ സ്വസ്ഥത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പൊലീസ് പട്രോളിങ് സംഘത്തിന് തോന്നിയ സംശയം, രക്ഷപ്പെടാൻ ശ്രമിച്ച് ഡ്രൈവർ, ടാക്സിയിൽ മയക്കുമരുന്ന് കടത്ത്
ആയിരം വർഷം മുമ്പ് പൊട്ടിത്തെറിച്ച സൗദിയിലെ അഗ്നിപർവ്വതം, ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നൂറ് സ്ഥലങ്ങളിലൊന്ന്