മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേള, ഡിസ്കവര്‍ ഗ്ലോബല്‍ എജ്യുക്കേഷന് സമാപനം

By Web TeamFirst Published Nov 16, 2019, 12:14 AM IST
Highlights

രണ്ടു ദിവസം നീണ്ട ഡിസ്കവര്‍ ഗ്ലോബല്‍ എജുക്കേഷന് ദുബായില്‍ സമാപനം. യുഎഇയിലെയും ഇന്ത്യയിലേയും കോളേജുകളും ഇരുപതോളം വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്നാണ് ഏഷ്യാനെറ്റ് ന്യൂസ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേള സംഘടിപ്പിച്ചത്.

ദുബായ്: രണ്ടു ദിവസം നീണ്ട ഡിസ്കവര്‍ ഗ്ലോബല്‍ എജുക്കേഷന് ദുബായില്‍ സമാപനം. യുഎഇയിലെയും ഇന്ത്യയിലേയും കോളേജുകളും ഇരുപതോളം വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്നാണ് ഏഷ്യാനെറ്റ് ന്യൂസ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേള സംഘടിപ്പിച്ചത്.

വിദ്യഭ്യാസത്തിെൻറ വിവിധ തലങ്ങളെ പരിചയപ്പെടുത്തുകയും കുട്ടികളുടെ ഭാവി സംബന്ധിച്ച് രക്ഷിതാക്കൾക്ക് കൃത്യമായ ദിശാബോധം നൽകുകയും ചെയ്താണ് രണ്ടു ദിവസം നീണ്ട ഡിസ്കവര്‍ ഗ്ലോബല്‍ എജുക്കേഷന്‍ സമാപിച്ചത്. 10, 11,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ഉപകാരപ്പെടും വിധം ഒരുക്കിയ സമ്പൂര്‍ണ വിദ്യഭ്യാസ കരിയര്‍ മേള വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഇന്ത്യയിലേയും യുഎഇയിലേയും പ്രമുഖ സര്‍വകലാശാലകളിലെ പണ്ഡിതന്മാരും പ്രമുഖരുമായും ഇടപഴകാനുള്ള അവസരം കൂടിയാണ് ഡിസ്കവര്‍ ഗ്ലോബല്‍ എജുക്കേഷന്‍ ഒരുക്കിയത്. കരിയർ വിദഗ്ദനും ഐക്യരാഷ്ട്രസംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം തലവനുമായ മുരളി തുമ്മാരുകുടി, ലൈഫോളജിസ്റ്റ് പ്രവീണ്‍ പരമേശ്വര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. 

യുഎഇയിലെയും ഇന്ത്യയിലേയും കോളേജുകളും ഇരുപതോളം വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച വിദ്യാഭ്യാസ മേള പ്ലസ്ടു വിന് ശേഷം എന്തെന്ന് ആദികൊള്ളുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ദിശാ സൂചിക കൂടിയായി.

click me!