യുഫെസ്റ്റ് നാലാം പതിപ്പിന് അബുദാബിയില്‍ തുടക്കം

By Web TeamFirst Published Nov 16, 2019, 12:07 AM IST
Highlights

യുഫെസ്റ്റ് നാലാം പതിപ്പിന് അബുദാബിയില്‍ തുടക്കമായി. രണ്ടു ദിവസം നീളുന്ന സൗത്ത് സോണ്‍ മത്സരത്തില്‍ 620 കലാകാരന്മാര്‍ മാറ്റുരക്കും. സൗത്ത് സോണ്‍ മത്സരങ്ങള്‍ക്ക് അബുദാബി ഷൈനിംഗ് സ്റ്റാര്‍ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ തുടക്കമായി. 

അബുദാബി: യുഫെസ്റ്റ് നാലാം പതിപ്പിന് അബുദാബിയില്‍ തുടക്കമായി. രണ്ടു ദിവസം നീളുന്ന സൗത്ത് സോണ്‍ മത്സരത്തില്‍ 620 കലാകാരന്മാര്‍ മാറ്റുരക്കും. സൗത്ത് സോണ്‍ മത്സരങ്ങള്‍ക്ക് അബുദാബി ഷൈനിംഗ് സ്റ്റാര്‍ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ തുടക്കമായി. 

ഭരതനാട്യം, നാടോടി നൃത്തം, മിമിക്രി, പ്രച്ഛന്നവേഷം തുടങ്ങിയ ഇനങ്ങളിലാണ് ആദ്യ ദിവസത്തെ മത്സരങ്ങള്‍. മുപ്പത്തിനാലിനങ്ങളായാണ് മത്സരങ്ങള്‍. സോളോ സിനിമാറ്റിക് ഡാന്‍സടക്കം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഓട്ടറെ പുതിയ മത്സരയിനങ്ങളും ഇക്കുറി യുഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരള സ്കൂള്‍ കലോത്സവങ്ങള്‍ നിയന്ത്രിച്ച 11 പേരടങ്ങുന്ന പാനലാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. നാല് ലക്ഷംരൂപയുടെ സമ്മാനങ്ങളാണ് മത്സരവിജയകളെ കാത്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന സ്കൂളുന് സുവര്‍ണക്കപ്പും സമ്മാനിക്കും. 

മൂന്നു മേഖലാതല മത്സരങ്ങള്‍ക്കുശേഷം ഡിസംബര്‍ 5, 6 തിയതികളില്‍ ഷാര്‍ജ അമിത്തി സ്കൂളില്‍ വച്ചു നടക്കുന്ന മെഗാഫ ഫൈനലിലായിരിക്കും കലാപ്രതിഭകളെ തെരഞ്ഞെടുക്കുക. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള റജിസ്ട്രേഷന്‍ പൂര്‍ണമായും സൗജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.

click me!