മസ്‌കറ്റില്‍ മലയാളി ഡോക്ടര്‍ക്ക് കൊവിഡ് ബാധ: ചികിത്സക്കെത്തിയവര്‍ ആശങ്കയില്‍

By Web TeamFirst Published Apr 4, 2020, 7:31 PM IST
Highlights

രോഗ ലക്ഷണങ്ങളെ തുടര്‍ന്ന്  വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഡോക്ടറെ  നഗരത്തിലെ അല്‍ നഹ്ദ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു...
 

മസ്‌കറ്റ്‌: മസ്‌കറ്റില്‍ മലയാളി ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒമാനിലെ റൂവിയില്‍ 1977  മുതല്‍  സ്വകാര്യ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

രോഗ ലക്ഷണങ്ങളെ തുടര്‍ന്ന്  വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഡോക്ടറെ  നഗരത്തിലെ അല്‍ നഹ്ദ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ പിന്നീട് റോയല്‍ ഹോസ്പിറ്റലിലേക്ക്  മാറ്റി. 

മസ്‌കറ്റിലെ റൂവിയില്‍ നാല്പതു വര്‍ഷത്തിലേറെയായി സ്വന്തമായി ക്ലിനിക് നടത്തി വന്നിരുന്ന ഡോക്ടറുടെ അടുക്കല്‍ മലയാളികള്‍ ഉള്‍പ്പടെ മറ്റ് രാജ്യക്കാരും സ്വദേശികളും ദിനം പ്രതി ചികിത്സ തേടി എത്തുന്നുണ്ടായിരുന്നു. ഇപ്പോള്‍  ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തിയിരിക്കുകയാണ്.

click me!