കൊവിഡ് 19: ഗള്‍ഫില്‍ ആരോഗ്യ പ്രവര്‍ത്തകയടക്കം ഏഴ് മലയാളികള്‍ കൂടി മരിച്ചു

By Web TeamFirst Published May 24, 2020, 11:41 PM IST
Highlights

ആരോഗ്യ പ്രവര്‍ത്തകയടക്കം ഏഴ് മലയാളികള്‍ മരിച്ചു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 110 ആയി. 

ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ആരോഗ്യ പ്രവര്‍ത്തകയടക്കം ഏഴ് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 110 ആയി 

അതേസമയം, ഗൾഫിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ചാർട്ടേർഡ് ഫ്ലൈറ്റുകൾ ആരംഭിക്കുന്നുവെന്ന സംഘടനകളുടെ പ്രചാരണത്തില്‍ വീഴരുതെന്ന് ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ചാർട്ടേർഡ് ഫ്ലൈറ്റുകൾക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി

തൃശൂര്‍ വലപ്പാട് സ്വദേശി ജിനചന്ദ്രൻ ഷാര്‍ജയില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ബദറുല്‍ മുനീര്‍ മരിച്ചത് കുവൈത്തില്‍. കോഴിക്കോട് സ്വദേശി സാദിഖിന്‍റെ മരണവും കുവൈത്തില്‍. തൃശൂര്‍ മണലൂര്‍ സ്വദേശി ഹസ്ബുളള ഇസ്മയില്‍ മരിച്ചതും കുവൈത്തില്‍. കണ്ണൂർ പാനൂർ സ്വദേശി അനിൽ കുമാർ മരിച്ചത് അബുദാബിയിൽ. തൃശൂർ കാട്ടൂർ സ്വദേശി ഫിറോസ് ഖാനും അബുദാബിയില്‍ മരിച്ചു. മാവേലിക്കര സ്വദേശി അന്നമ്മ ചാക്കോയാണ് മരിച്ച ആരോഗ്യപ്രവര്‍ത്തക.

click me!