സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒമ്പത് മരണം കൂടി

By Web TeamFirst Published May 12, 2020, 7:42 PM IST
Highlights

ചൊവ്വാഴ്ച പുതുതായി 1911 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2520 പേർ സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 15257 ആയി ഉയർന്നു. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ച് ചൊവ്വാഴ്ച ഒമ്പത് പേർ മരിച്ചു. രണ്ട് സൗദി പൗരന്മാരും ബാക്കി വിവിധ രാജ്യക്കാരുമാണ്. നാലുപേർ വീതം മക്ക, ജിദ്ദ  എന്നിവിടങ്ങളിലും ഒരാൾ വാദി ദവാസിറിലുമാണ് മരിച്ചത്. വാദി ദവാസിറിൽ ഇതാദ്യമായാണ് മരണം രേഖപ്പെടുത്തുന്നത്. 26നും 64നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 264 ആയി. 

ചൊവ്വാഴ്ച പുതുതായി 1911 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2520 പേർ സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 15257 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്നത് 27404 പേരാണ്. ഇതിൽ 147 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. 

പുതിയ രോഗികൾ 

റിയാദ് 443, മക്ക 407, ജിദ്ദ 306, മദീന 176, ഹുഫൂഫ് 91, ദമ്മാം 78, ഖോബാർ 74, മജ്മഅ  57, ഹദ്ദ 42, ജുബൈൽ 33, തബൂക്ക് 27, ദഹ്റാൻ 18, ഖറഅ 18, ഹാസം അൽജലാമിദ് 18, ഖത്വീഫ് 17, ബേയ്ഷ് 17, ത്വാഇഫ് 16, ഹാഇൽ 16, അൽഖർജ് 10, നജ്റാൻ 5,  ഖമീസ് മുശൈത് 4, വാദി ദവാസിറ 4, സഫ്വ 3, ഹുത്ത ബനീ തമീം 3, അൽദിലം 3, ദറഇയ 3, മഹായിൽ 2, ബീഷ 2, ഹഫർ അൽബാത്വിൻ 2, ഖുൻഫുദ 2, ലൈല 2,  അബ്ഖൈഖ് 2, ബുറൈദ 1, ഉഖ്ലത് സുഖൈർ 1, സബ്ത് അൽഅലായ 1, റാബിഗ് 1, മുസൈലിഫ് 1, നമിറ 1, സകാക 1, അൽഖുറയാത് 1, താദിഖ് 1, ശഖ്റ 1, ഹുറൈംല 1.

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

ഒമാനില്‍ 148 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

click me!