കൊവിഡ്: ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു

Published : Jun 10, 2020, 11:38 PM ISTUpdated : Jun 10, 2020, 11:43 PM IST
കൊവിഡ്: ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു

Synopsis

ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 208 ആയി ഉയര്‍ന്നു. കഴിഞ്ഞ 13 ദിവസത്തിനിടെയാണ് 107 മരണങ്ങളും സംഭവിച്ചത്. 

ദുബായ്: കൊവിഡ് 19 ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. പാലക്കാട് പുതുക്കോട് സ്വദേശി രാജന്‍ സൗദി അറേബ്യയിലും കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി നാലകത്ത് അബ്ദുല്‍ ഹമീദ് റിയാദിലും മഞ്ചേരി തൃക്കലങ്ങോട് സ്വദേശി അബ്ദുല്‍ ലത്തീഫ് ദമാമിലും മലപ്പുറം ഈസ്റ്റ് കോഡൂര്‍ സ്വദേശി സൈദലവി കുവൈത്തിലുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 208 ആയി ഉയര്‍ന്നു. കഴിഞ്ഞ 13 ദിവസത്തിനിടെയാണ് 107 മരണങ്ങളും സംഭവിച്ചത്. 

സൗദിയില്‍ 24 മണിക്കൂറിനിടെ 36 മരണം

അതേസമയം സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 36 പേര്‍ മരിച്ചു. 3717 പേര്‍ക്കാണ് രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 

ഒമാനില്‍ ഇന്ന് കൊവിഡ് മൂലം ഒരാൾ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 84 ആയി ഉയർന്നു. ഇന്ന് 689 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 334 സ്വദേശികളും 355 പേർ വിദേശികളുമാണ്. ഇതോടെ 18887 പേർക്ക് രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചു കഴിഞ്ഞു. ഇതിനകം 4329 രോഗികൾ സുഖം പ്രാപിച്ചതായും ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

കൊവിഡ്: സൗദിയില്‍ മരണസംഖ്യ 819 ആയി, ഇന്ന് 3000ത്തിലധികം പേര്‍ക്ക് രോഗം

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

കൊവിഡിനെതിരെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൈകോര്‍ക്കണം; ക്വളാ ആശുപത്രിയിലെത്തി ഒമാന്‍ ആരോഗ്യമന്ത്രി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

റിയാദിൽ നിന്ന് 2 മണിക്കൂറിൽ ദോഹയിലെത്താം, അതിവേഗ റെയിൽവേ വരുന്നു, കരാറൊപ്പിട്ട് സൗദിയും ഖത്തറും
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ