കൊവിഡ് നിയന്ത്രണത്തില്‍ സൗദി വിജയിച്ചതായി ആരോഗ്യ മന്ത്രി

By Web TeamFirst Published Nov 30, 2020, 1:28 PM IST
Highlights

അവസാനത്തെ രോഗിയും സുഖം പ്രാപിക്കുന്നതുവരെ സമൂഹത്തില്‍ രോഗത്തെ കുറിച്ചുള്ള അവബോധവും ജാഗ്രതയും നിലനില്‍ക്കണം. ആരോഗ്യ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി ട്വീറ്റില്‍ പറഞ്ഞു. 

റിയാദ്: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ രാജ്യം വലിയ വിജയം കൈവരിച്ചതായി സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ട്വീറ്റ് ചെയ്തു. ദൈവത്തിന് സ്തുതി. ഇപ്പോഴും രാജ്യത്ത് കൊവിഡ് വൈറസിനെ നിയന്ത്രിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തിവരികയാണ്.

രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നു. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും പരിധിയില്ലാത്ത പിന്തുണയുടെ ഫലമാണിത്. അതോടൊപ്പം സമൂഹത്തിന്റെ അവബോധവും പ്രതിബദ്ധതയും. അവസാനത്തെ രോഗിയും സുഖം പ്രാപിക്കുന്നതുവരെ സമൂഹത്തില്‍ രോഗത്തെ കുറിച്ചുള്ള അവബോധവും ജാഗ്രതയും നിലനില്‍ക്കണം. ആരോഗ്യ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും മന്ത്രി ട്വീറ്റില്‍ പറഞ്ഞു. 

click me!